<font face="mangal" size="3">ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള, എഛ്‌സിബിഎൽ സ&# - ആർബിഐ - Reserve Bank of India
ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള, എഛ്സിബിഎൽ സഹകരണ ബാങ്ക് ലി. നു നൽകിയിരുന്ന നിർദ്ദേശങ്ങളുടെ സാധുത ആർ ബി ഐ 2017 ഏപ്രിൽ 15 വരെ നീട്ടുന്നു
ഒക്ടോബർ 14, 2016 ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള, എഛ്സിബിഎൽ ലഖ്നൗവിലെ എഛ്സിബിഎൽ സഹകരണ ബാങ്കിന് നൽകിയിരുന്ന നിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 2016 ഒക്ടോബർ 16 മുതൽ 2017 ഏപ്രിൽ 15 വരെ ആറുമാസത്തേയ്ക്ക് കൂടി, പുനരവലോകനത്തിനു വിധേയമായി, നീട്ടിയിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A (AACS) അനുസരിച്ച് 2015 ഏപ്രിൽ 15-ാം തീയതി പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം, ബാങ്ക് 2015 ഏപ്രിൽ 16-ാം തീയതി ബിസിനസ്സ് അവസാനിച്ച സമയം മുതൽ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് പ്രവർത്തിച്ചിരുന്നത്. മേൽപ്പറഞ്ഞ ഉത്തരവ് ഭേദഗതിവരുത്തി അതിന്റെ സാധുത 2016 ഒക്ടോബർ 7 ലെ ഉത്തരവുപ്രകാരം, 2015 ഏപ്രിൽ 15 വരെ നീട്ടിയിട്ടുണ്ട്. ഉത്തരവിന്റെ മറ്റ് വ്യവസ്ഥകൾക്കും ഉപാധികൾക്കും മാറ്റമില്ല. 2016 ഒക്ടോബർ 7 ലെ ഉത്തരവിന്റെ ഒരു പകർപ്പ് പൊതുജനങ്ങൾവായിച്ചറിയാൻ വേണ്ടി ബാങ്കിന്റെ കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങൾക്കനുസൃതമായി റിസർവ് ബാങ്ക് ഈ ഉത്തരവിൽ ഭേദഗതികൾ വരുത്തേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നതാണ്. അനിരുദ്ധ് ഡി. ജാദവ് പ്രസ്സ് റിലീസ് 2016-2017/928 |