RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78511020

ഉത്തർപ്രദേശിലെ, കാൺപൂറിൽ ബ്രഫ്മവർത് കൊമ്മേർഷിയൽ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ ആർബിഐ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണ നിർദ്ദേശങ്ങളുടെ സാധുത ദീർഘിപ്പിച്ചു.

മാർച്ച് 06, 2018

ഉത്തർപ്രദേശിലെ, കാൺപൂറിൽ ബ്രഫ്മവർത് കൊമ്മേർഷിയൽ സഹകരണ
ബാങ്ക് ലിമിറ്റഡിനുമേൽ ആർബിഐ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണ
നിർദ്ദേശങ്ങളുടെ സാധുത ദീർഘിപ്പിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ), ഉത്തർപ്രദേശിലെ കാൺപൂരിൽ ബ്രഫ്മവർത് കൊമ്മേഴ്‌സിയൽ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ, പുനരവലോകനത്തിനു വിധേയമായി, 2018 മാർച്ച് 07 മുതൽ 2018 ജൂലൈ 6 വരെ നാലുമാസത്തേയ്ക്കുകൂടി ദീർഘിപ്പിച്ചിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A പ്രകാരം, 2015 ജൂൺ 30 ലെ ഉത്തരവിലൂടെ, 2015 ജൂലൈ 07 വരെ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമായിരുന്നു.

2015 സെപ്തംബർ 23, 2015 ഡിസംബർ 30, 2016 മാർച്ച് 28, 2016 ജൂൺ 30, 2016 ഡിസംബർ 30, 2017 ജൂൺ 29 എന്നീ തീയതികളിലെ ഉത്തരവുകൾ പ്രകാരം, നിയന്ത്രണ നിർദ്ദേശങ്ങളിൽ ആർബിഐ ഭേദഗതി വരുത്തുകയും ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2018 മാർച്ച് 1 ലെ ഉത്തരവിൻ പ്രകാരം ഈ നിർദ്ദേശങ്ങളുടെ സാധുത, ഏറ്റവും ഒടുവിൽ ദീർഘിപ്പിക്കപ്പെട്ട 2018 മാർച്ച് 06 ൽ നിന്നും 2018 മാർച്ച് 07 മുതൽ 2018 ജൂലൈ 06 വരെ, പുനരവലോകനത്തിനു വിധേയമായി, നാലുമാസത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചിരിക്കുന്നു. മേല്പറഞ്ഞ ഉത്തരവിലെ മറ്റു വ്യവസ്ഥകളും ചട്ടങ്ങളും മാറ്റമില്ലാതെ തുടരും. 2018 മാർച്ച് 1 ലെ ഉത്തരവിന്റെ ഒരു പകർപ്പ്‌ പൊതുജനങ്ങൾ വായിച്ചറിയുവാനായി ബാങ്കിന്റെ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഉത്തരവിൽ വരുത്തിയ ഭേദഗതി, ബാങ്കിന്റെ സാമ്പത്തികനിലയിൽ പുരോഗതിയോ, അധഃപതനമോ ഉണ്ടായിട്ടുള്ളതായി കണക്കാക്കേണ്ടതില്ല. സാഹചര്യങ്ങളനുസരിച്ച്, ഉത്തരവിൽ ഭേദഗതികൾ വരുത്തേണ്ടതുണ്ടോ എന്ന് റിസർവ് ബാങ്ക് പരിഗണിക്കും.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/2361

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?