RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78498138

ലഖ്‌നോ (ഉത്തർപ്രദേശ്) വിലെ ഇൻഡ്യൻ മെർക്കന്റയിൽ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ

സെപ്തംബർ 08, 2017

ലഖ്‌നോ (ഉത്തർപ്രദേശ്) വിലെ ഇൻഡ്യൻ മെർക്കന്റയിൽ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ.

ലഖ്‌നോവിലെ ഇൻഡ്യൻ മെർക്കന്റയിൽ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) 2017 സെപ്തംബർ 12 മുതൽ 2018 മാർച്ച് 11 വരെ ആറുമാസക്കാലത്തേയ്ക്കുകൂടി, പുനരവലോകനത്തിനു വിധേയമായി നീട്ടിയിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്‌സെക്ഷൻ 1 പ്രകാരം 2014 ജൂൺ 4 ന് പുറപ്പെടുവിച്ച നിർദ്ദേശമനുസരിച്ച്, ഈ ബാങ്ക് 2014 ജൂൺ 12 മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമായിരുന്നു.

2014 ജൂലൈ 30, 2014 ഡിസംബർ 8, 2015 ജൂൺ 2, 2015 സെപ്തംബർ 7, 2015 ഒക്‌ടോബർ 19, 2015 ഡിസംബർ 7, 2016 മാർച്ച് 4, 2016 സെപ്തംബർ 2, 2016 നവംബർ 25, 2017 മാർച്ച് 9 എന്നീ തീയതികളിൽ ആർബിഐ പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം, മേല്പറഞ്ഞിട്ടുള്ള നിർദ്ദേശം ഭേദഗതി ചെയ്യപ്പെടുകയോ, അതിന്റെ സാധുത ദീർഘിപ്പിക്കുകയോ, ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2017 സെപ്തംബർ 11 ന് പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം, അതിന്റെ സാധുത വീണ്ടും, 2017 സെപ്തംബർ 12 മുതൽ 2018 മാർച്ച് 11 വരെ, പുനരവലോകനത്തിന് വിധേയമായി 2017 സെപ്തംബർ 1 ന് പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം, ആറുമാസത്തേയ്ക്ക് കൂടി നീട്ടിയിരിക്കുന്നു. 2017 സെപ്തംബർ 1 ന് പുറപ്പെടുവിച്ച ഈ നിർദ്ദേശം പൊതുജനങ്ങൾ വായിച്ചറിയുവാൻവേണ്ടി ബാങ്കിന്റെ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

റിസർവ് ബാങ്ക് നിർദ്ദേശത്തിൽ വരുത്തിയഭേദഗതി, ബാങ്കിന്റെ സാമ്പത്തികസ്ഥിതിയിൽ, മെച്ചപ്പെടലോ, വഷളാകലോ ഉണ്ടായതിന്റെ ഫലമാണെന്ന് കരുതേണ്ടതില്ല. സാഹചര്യങ്ങൾക്കനുസരിച്ച്, റിസർവ് ബാങ്ക്, നിർദ്ദേശത്തിന് ഭേദഗതികൾ പരിഗണിക്കുന്നതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/683

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?