<font face="mangal" size="3">ഉത്തര്‍പ്രദേശ് ലഖ്നൗവിലെ, ഇന്ത്യന്‍ മെര്‍കŔ - ആർബിഐ - Reserve Bank of India
ഉത്തര്പ്രദേശ് ലഖ്നൗവിലെ, ഇന്ത്യന് മെര്ക്കന്റയില് സഹകരണബാങ്ക് ലിമിറ്റഡിനുമേല് പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിര്ദ്ദേശങ്ങളുടെ സാധുത ആര്.ബി.ഐ. ദീര്ഘിപ്പിച്ചു
സെപ്തംബര് 12, 2018 ഉത്തര്പ്രദേശ് ലഖ്നൗവിലെ, ഇന്ത്യന് മെര്ക്കന്റയില് സഹകരണബാങ്ക് ലിമിറ്റഡിനുമേല് റിസര്വ്ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ.) ലഖ്നൗവിലെ ഇന്ത്യന് മെര്ക്കന്റയില് സഹകരണബാങ്ക് ലിമിറ്റഡിനുമേല് പുറപ്പെടുവിച്ചിരുന്ന നിയന്ത്രണനിര്ദ്ദേശങ്ങള്, പുനരവ ലോകനത്തിനു വിധേയമായി, 2018 സെപ്തംബര് 12 മുതല് 2019 മാര്ച്ച് 11 വരെ ആറുമാസ ക്കാലത്തേക്കുകൂടി ദീര്ഘിപ്പിച്ചു. ഈ ബാങ്ക് 1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (എ എസി എസ്.) സെക്ഷന് 35 A, സബ് സെക്ഷന് (1) പ്രകാരം, 2014 ജൂണ് 12-നു പുറപ്പെടുവിച്ച ഉത്തരവിലൂടെ, നിയന്ത്രണ നിര്ദ്ദേശങ്ങള്ക്കു വിധേയ മായിരുന്നു. മുകളില്പറഞ്ഞ ഉത്തരവിന്റെ സാധുത 2014 ജൂലൈ 30-നും, 2014 ഡിസംബര് 8-നും, 2015 ജൂണ് 2-നും, 2015 സെപ്തംബര് 7-നും, 2015 ഒക്ടോബര് 19-നും, 2015 ഡിസംബര് 7-നും, 2016 മാര്ച്ച് 4-നും, 2016 സെപ്തംബര്-2-നും, 2016 നവംബര് 25-നും, 2017 മാര്ച്ച് 9-നും, 2017 സെപ്തംബര് 01-നും, 2018 മാര്ച്ച് 6-നും, നിയന്ത്രണ നിര്ദ്ദേശങ്ങളുടെ സാധുത ദീര്ഘിപ്പിക്കുകയും അതില് ഭേദഗതികള് വരുത്തുകയും ചെയ്തിട്ടുണ്ട്. 2018 സെപ്തംബര് 07-ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ 2018 സെപ്തംബര് 11 വരെ ദീര്ഘിപ്പിച്ചിരുന്ന നിര്ദ്ദേശങ്ങളുടെ സാധുത, 2018 സെപ്തംബര് 12 മുതല് 2019 മാര്ച്ച് 11 വരെ ദീര്ഘിപ്പിച്ചു. 2018 സെപ്തംബര് 7-നു പുറപ്പെടുവിച്ച നിര്ദ്ദേശങ്ങളുടെ ഒരു കോപ്പി, പൊതുജനങ്ങള് വായിച്ചറിയുവാന്വേണ്ടി ബാങ്ക്മന്ദിരത്തില് പ്രദര്ശിപ്പിച്ചിട്ടുണ്ട്. ഉത്തരവുകളില് ഭേദഗതികള് വരുത്തിയെന്നതിനാല് ബാങ്കിന്റെ സാമ്പത്തികനിലയില് മെച്ചപ്പെട്ടെന്നോ വഷളായെന്നോ റിസര്വ്ബാങ്ക് കരുതുന്നുണ്ടെന്ന് കണക്കാക്കേണ്ടതില്ല. സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്, റിസര്വ്ബാങ്ക് ഉത്തരവുകളില് ഭേദഗതികള് വരുത്തിയേക്കാം. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/601 |