<font face="mangal" size="3">ഉത്തർപ്രദേശിലെ മീററ്റിലുള്ള മെർക്കന്റയിൽ & - ആർബിഐ - Reserve Bank of India
ഉത്തർപ്രദേശിലെ മീററ്റിലുള്ള മെർക്കന്റയിൽ അർബൻ സഹകരണ ബാങ്കിനു നൽകിയിരുന്ന നിർദ്ദേശങ്ങളുടെ സാധുത, ആർ ബി ഐ നീട്ടി
ഒക്‌ടോബർ 05, 2016 ഉത്തർപ്രദേശിലെ മീററ്റിലുള്ള മെർക്കന്റയിൽ അർബൻ സഹകരണ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർ ബി ഐ), മീററ്റിലെ മെർക്കന്റയിൽ അർബൻ സഹകരണബാങ്കിന് നൽകിയിരുന്ന നിർദ്ദേശങ്ങൾ, 2016 ഒക്‌ടോബർ 6-ാം തീയതി മുതൽ അടുത്ത ആറുമാസക്കാലത്തേയ്ക്കുകൂടി, പുനരവ ലോകനത്തിനു വിധേയമായി, നീട്ടി. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, സെക്ഷൻ 35A, സബ്‌സെക്ഷൻ (1) അനുസരിച്ച് (AACS) 2015 സെപ്തംബർ 30 ന് നൽകിയ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് ബാങ്ക് 2015 ഒക്‌ടോബർ 6 മുതൽ പ്രവർത്തിച്ചിരുന്നത്. 2016 മാർച്ച് 29 ലെ മുകളിൽ പറഞ്ഞ ഉത്തരവ് ഭേദഗതി ചെയ്യുകയും നീട്ടുകയും ചെയ്തിരുന്നു. 2016 ഒക്‌ടോബർ 5 വരെ നീട്ടിയ ഈ ഉത്തരവിന്റെ സാധുത 2016 സെപ്തംബർ 30 ലെ ഭേദഗതി ചെയ്ത ഉത്തരവനുസരിച്ച്, പുനരവലോകനത്തിനു വിധേയമായി, 2016 ഒക്‌ടോബർ 6 മുതൽ 2017 ഏപ്രിൽ 5 വരെ ആറുമാസക്കാലത്തേയ്ക്ക് വീണ്ടും നീട്ടിയി രിക്കുന്നു. ഈ പറഞ്ഞ ഉത്തരവിന്റെ മറ്റ് വ്യവസ്ഥകളും ഉപാധികളും മാറ്റമില്ലാതെ തുടരും. പൊതുജനങ്ങൾക്ക് വായിച്ചറിയാൻ വേണ്ടി, 2016 സെപ്തംബർ 30 ലെ ഉത്തരവിന്റെ ഒരു കോപ്പി ബാങ്കിന്റെ കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഉത്തരവിന്റെ ഈ ഭേദഗതിയെ സഹകരണ ബാങ്കിന്റെ സാമ്പത്തികസ്ഥിതിയുടെ മെച്ചപ്പെടലായോ, വഷളാകലായോ കരുതേണ്ടതില്ല. സാഹചര്യങ്ങൾക്കനുസരിച്ച റിസർവ് ബാങ്ക് ഈ ഉത്തരവിൽ ഭേദഗതികൾ വരുത്തേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നതാണ്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/863 |