RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78522034

ഉത്തര്‍പ്രദേശ് ലഖ്നോവിലെ യു.പി സിവില്‍ സെക്രട്ടറിയേറ്റ് പ്രൈമറി സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിര്‍ദ്ദേശങ്ങളുടെ സാധുത, ആര്‍ ബി ഐ ദീര്‍ഘിപ്പിച്ചു

മാര്‍ച്ച് 25, 2019

ഉത്തര്‍പ്രദേശ് ലഖ്നോവിലെ യു.പി സിവില്‍ സെക്രട്ടറിയേറ്റ് പ്രൈമറി സഹകരണ
ബാങ്ക് ലിമിറ്റഡിനുമേല്‍ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിര്‍ദ്ദേശങ്ങളുടെ സാധുത,
ആര്‍ ബി ഐ ദീര്‍ഘിപ്പിച്ചു

റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (ആര്‍ ബി ഐ) ലഖ്നോവിലെ യു.പി. സിവില്‍ സെക്രട്ടറിയേറ്റ് പ്രൈമറി സഹകരണ ബാങ്ക് ലിമിറ്റഡിനു മേൽ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍, 2019 മാര്‍ച്ച് 26 മുതല്‍ 2019 സെപ്തബര്‍ 25 വരെ ആറു മാസക്കാലത്തേയ്ക്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ എ സി എസ് ) സെക്ഷന്‍ 35 എ സബ് സെക്ഷന്‍ (1) പ്രകാരം , 2018 സെപ്തംബര്‍ 19 ന് പുറപ്പെടുവിച്ച ഉത്തരവില്‍ പ്രകാരം, ബാങ്ക് 2018 സെപ്തംബര്‍ 25 മുതല്‍ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ക്കുവിധേയമായിരുന്നു.

2019 മാര്‍ച്ച് 19 നു പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം 2019 മാര്‍ച്ച 25 വരെ സാധുതയുണ്ടായിരുന്ന നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍, 2019 സെപ്തംബര്‍ 25 വരെ പുനരവ ലോകനത്തിനു വിധേയമായി, ആറുമാസക്കാലത്തേയ്ക്കുടി ദീര്‍ഘിപ്പിച്ചിരിക്കു കയാണ്. 2019 മാര്‍ച്ച് 19-ലെ ഉത്തരവിന്‍റെ കോപ്പി, പൊതുജനങ്ങള്‍ വായിച്ചറിയുവാന്‍ വേണ്ടി, ബാങ്ക് മന്ദിരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഉത്തരവില്‍ റിസര്‍വ് ബാങ്ക് വരുത്തിയിട്ടുള്ള ഭേദഗതിയെ, ബാങ്കിന്‍റെ സാമ്പത്തിക നിലവാരത്തില്‍ മെച്ചപ്പെടലോ വഷളാകലോ ഉണ്ടായിട്ടുള്ളതിനാലാണ് എന്ന് കണക്കാക്കേണ്ടതില്ല. സാഹചര്യങ്ങളനുസരിച്ച് റിസര്‍വ് ബാങ്ക്, നിര്‍ദ്ദേശങ്ങ ളില്‍ ഭേദഗതികള്‍ വരുത്തുന്നത് പരിഗണിച്ചേയ്ക്കാം.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/2274

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?