<font face="Mangal" size="3">ആർ ബി ഐ ഗവർണർ പൊതു-സ്വകാര്യ മേഖല ബാങ്കുകളുട&# - ആർബിഐ - Reserve Bank of India
ആർ ബി ഐ ഗവർണർ പൊതു-സ്വകാര്യ മേഖല ബാങ്കുകളുടെ എം ഡി-മാരെയും സി ഇ ഒ മാരെയും വിളിച്ചു ചേർത്ത് വീഡിയോ കോൺഫറൻസ് വഴി സംഘടിപ്പിച്ച യോഗം
ഡിസംബർ 23, 2020 ആർ ബി ഐ ഗവർണർ പൊതു-സ്വകാര്യ മേഖല പൊതുമേഖലാ ബാങ്കുകളുടെയും തിരഞ്ഞെടുത്ത സ്വകാര്യ മേഖല ബാങ്കുകളുടെയും എം ഡി/സി ഇ ഒ മാരുമായി യഥാക്രമം 2020 ഡിസംബർ 22 നും 23 നും ഭാരതീയ റിസർവ് ബാങ്ക് (ആർ ബി ഐ) ഗവർണർ വീഡിയോ കോൺഫറ ൻസിലൂടെ യോഗം ചേരുകയുണ്ടായി. ഈ യോഗങ്ങളിൽ ആർ ബി ഐയുടെ ഡപ്യൂട്ടി ഗവർണർമാരും പങ്കെടുത്തു. തന്റെ പ്രാരംഭ പ്രസ്താവനകളിൽ വർത്തമാനകാല സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഗവർണർ പരാമർശിക്കുകയും സാമ്പത്തിക പ്രവർത്തനങ്ങളിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന പുനർജീവനത്തിന് പിൻബലമേകുന്നതിൽ ബാങ്കിങ് മേഖലയ്ക്കുള്ള പ്രാധാന്യത്തിന് ഊന്നൽ നൽകുകയും ചെയ്തു. മഹാമാരി പൊട്ടിപുറപ്പെട്ടത് മുതൽക്ക് സമ്പദ്ഘടനയെ ഭദ്രമാക്കുവാനും സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുവാനും വേണ്ടി ആർ ബി ഐ എടുത്ത നടപടികളെക്കുറിച്ച് ധനകാര്യമേഖലയെ പ്രത്യേകം പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖലയെ സംബന്ധിച്ച് ബാങ്കുകൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം ആവർത്തിക്കുകയും മൂലധനം സ്വരൂപിച്ചും വായ്പകൾക്കെതിരെയുളള കരുതലുകൾ എടുത്തും ബാങ്കുകൾ വായ്പകൾ നൽകാനുള്ള ശേഷി വർധിപ്പിക്കാൻ നടപടികൾ കൈകൊള്ളണമെന്ന് ആവശ്യ പ്പെടുകയും ചെയ്തു. മറ്റ് കാര്യങ്ങളോടൊപ്പം താഴെപറയുന്ന വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു.
(യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2020-2021/820 |