RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78471381

എസ്. ബി. ഐ. യും, ഐ. സി. ഐ. സി. ഐ. ബാങ്കും 2016-ലെ
വ്യവസ്ഥാനുസാരമായി പ്രാധാന്യമുള്ള തദ്ദേശീയ ബാങ്കുകളായി
(Domestic Systemically Important Banks - D-SIBs) ആർ. ബി. ഐ. തെരഞ്ഞെടുത്തു.

ആഗസ്റ്റ് 25, 2016

എസ്. ബി. ഐ. യും, ഐ. സി. ഐ. സി. ഐ. ബാങ്കും 2016-ലെ
വ്യവസ്ഥാനുസാരമായി പ്രാധാന്യമുള്ള തദ്ദേശീയ ബാങ്കുകളായി
(Domestic Systemically Important Banks - D-SIBs) ആർ. ബി. ഐ. തെരഞ്ഞെടുത്തു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയേയും, ഐ. സി. ഐ. സി. ഐ. ബാങ്കിനേയും 2016-ലെ വ്യവസ്ഥാനുസാരമായി പ്രധാന്യമുള്ള തദ്ദേശീയ ബാങ്കുകളായി (D-SIBs) ആർ. ബി. ഐ. തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ പോലെ ഈ ബാങ്കുകൾ അവയുടെ ബക്കറ്റിംഗ് സ്ഥാനങ്ങൾ നിലനിർത്തുകയും ചെയ്തു. പൊതു ഓഹരി ശ്രേണി [Common Equity Tier 1 (CET-1)] സംബന്ധമായ അധിക ആവശ്യകോപാധി ഈ ബാങ്കുകൾ 2016 ഏപ്രിൽ 1 മുതൽ ഉൾക്കൊണ്ടു തുടങ്ങി കഴിഞ്ഞു. 2019 ഏപ്രിൽ ഒന്നോടെ ഇതുമുഴുവൻ പ്രാബല്യത്തിൽ വരികയും ചെയ്യും. ഈ അധിക CET-1 സംബന്ധമായ ആവശ്യകോപാധി, മൂലധന സംരക്ഷണ ശേഖരത്തിനും ഉപരിയാണ്.

2016 - ലെ D-SIB കളുടെ പുതുക്കിയ പട്ടിക:-

ബക്കറ്റ് ബാങ്കുകൾ അധിക പൊതു ഓഹരി ശ്രേണി-1 സംബന്ധമായ, ആവശ്യകോപാധി - റിസ്‌ക് വെയ്റ്റഡ് ആസ്ഥികളുടെ ശതമാന അടിസ്ഥാനത്തിൽ
5 - 1.0%
4 - 0.8%
3 സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ 0.6%
2 - 0.4%
1 ഐ. സി. ഐ. സി. ഐ. ബാങ്ക് 0.2%

പശ്ചാത്തലം

2014 ജൂലൈ 22 ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, D-SIB കൾക്കുള്ള ഒരു അടിസ്ഥാനഘടന എന്തായിരിക്കണമെന്ന് വെളിപ്പെടുത്തിയിരുന്നു. D-SIB യുടെ ഈ അടിസ്ഥാനഘടന പ്രകാരം, റിസർവ് ബാങ്ക് 2015 ആഗസ്റ്റ് മുതൽ - D-SIB കളായി നിർദ്ദേശിക്കപ്പെടുന്ന ബാങ്കുകളുടെ പേരുകൾ വെളിപ്പെടുത്തേണ്ടതുണ്ട്. കൂടാതെ, D-SIB കളുടെ വ്യവസ്ഥനുസാര സംബന്ധമായ പ്രാധാന്യം കണക്കാക്കിയുള്ള സ്‌കോറുകൾ അടിസ്ഥാനപ്പെടുത്തി നാലു 'ബക്കറ്റു'കളിലായി അവയെ സ്ഥാപിക്കേണ്ടതുണ്ട്. ഒരു D-SIB യ്ക്ക് ഏതു 'ബക്കറ്റി'ലാണോ സ്ഥാനംകൊടുത്തിട്ടുള്ളത് ആ അടിസ്ഥാനത്തിൽ അധിക പൊതു ഓഹരിആവശ്യം ബാധകമാക്കണം. കൂടാതെ D-SIB യുടെ അടിസ്ഥാനഘടനയിൽ പറഞ്ഞിട്ടുള്ളതു പോലെ ഇൻഡ്യയിൽ ശാഖാസാന്നിദ്ധ്യമുള്ള ഒരു വിദേശബാങ്കിനെ ആഗോളവ്യവസ്ഥാനുസാരിയായി പ്രാധാന്യമുള്ള ബാങ്കാ (G.SIB) യി കണക്കാക്കെണമെങ്കിൽ, G-SIB കൾക്കു ബാധകമായ അധിക CET-1 മൂലധന സർച്ചാർജ്, അതിന്റെ റിസ്‌ക് വെയിറ്റഡ് ആസ്ഥികൾക്ക് (RWA) ആനുപാതികമായി നിലനിർത്തേണ്ടതുണ്ട്.

D-SIB യുടെ അടിസ്ഥാനഘടനാപ്രകാരമുള്ള പ്രവർത്തന സമ്പ്രദായവും 2015 മാർച്ച് 31 ലെ, വിവരശേഖരവുമനുസരിച്ചും, 2015 ആഗസ്റ്റ് 31-ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയേയും, ഐ. സി. ഐ. സി. ഐ. ബാങ്കിനേയും പ്രഖ്യാപിച്ചു കഴിഞ്ഞു. D-SIB കളുടെ അടിസ്ഥാനഘടന അനുസരിച്ചും, 2016 മാർച്ച് 31 ലെ വിവരശേഖരമനുസരിച്ചും, ഈ രണ്ടുബാങ്കുകളെ 2016-ലെ D-SIB കളായി വീണ്ടും ആർ. ബി. ഐ. പ്രഖ്യാപിച്ചിട്ടുണ്ട്.

അല്പ്പന കില്ലാവാല
പ്രിൻസിപ്പാൽ അഡൈ്വസർ

പ്രസ്സ് റിലീസ് : 2016-2017/495

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?