ദിലീപ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ബാർഷി, സോലാപൂർ, മഹാരാഷ്ട്ര-യ്ക്ക് ആർബിഐ പിഴ ചുമത്തി
ഡിസംബർ 03, 2018 ദിലീപ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 46(4)നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ(1)(സി)യിലെ വ്യവസ്ഥകൾ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാധകമായവ) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ട് ഭാരതീയ റിസർവ് ബാങ്ക്, ദിലീപ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ബാർഷി, സോലാപൂർ (മഹാരാഷ്ട്ര) ന് 2,00,000 രൂപ (രണ്ട് ലക്ഷം രൂപ മാത്രം) യുടെ ഒരു ധനപരമായ പിഴചുമത്തിയിരിക്കുന്നു. എസ്എൽആർ-ഇതര നിക്ഷേപത്തിനായുള്ള പ്രുഡൻഷ്യൽ പരിധി സംബന്ധമായ ആർബിഐ നിർദ്ദേശങ്ങൾ/മാർഗ നിർദേശരേഖകൾ ലംഘിച്ചതിനാണ് ഈ പിഴ. ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അതിന് പ്രതികരണമായി ബാങ്ക് രേഖാമൂലം ഒരു മറുപടി സമർപ്പിക്കുകയും ചെയ്തിരുന്നു. കാര്യത്തിലെ വസ്തുതകളും, വിഷയത്തിൽ ബാങ്ക് നൽകിയ മറുപടിയും, പരിഗണിച്ച ശേഷം, ലംഘനങ്ങൾ സ്ഥിരീകരിക്കപ്പെട്ടുവെന്നും പിഴചുമത്തൽ ന്യായീകരിക്കാവുന്നതുമാണെന്ന തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തിച്ചേരുകയാണുണ്ടായത്. അജിത് പ്രസാദ് പ്രസ്സ് റിലീസ്: 2018-2019/1273 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: