<font face="mangal" size="3">ഡോ.ശിവാജിറാവു പാട്ടീൽ നിലങ്കേക്കർ അർബൻ കോ- - ആർബിഐ - Reserve Bank of India
ഡോ.ശിവാജിറാവു പാട്ടീൽ നിലങ്കേക്കർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, നിലംഗ, മഹാരാഷ്ട്ര-യ്ക്ക് ആർബിഐ പിഴചുമത്തി
ഡിസംബർ 04, 2018 ഡോ.ശിവാജിറാവു പാട്ടീൽ നിലങ്കേക്കർ അർബൻ ബാങ്കിങ് റഗുലേഷൻ ആക്ട്, 1949ലെ സെക്ഷൻ 46(4)നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ(1)(സി)യിലെ വ്യവസ്ഥകൾ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാധകമായവ) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ട് ഭാരതീയ റിസർവ് ബാങ്ക്, ഡോ.ശിവാജിറാവു പാട്ടീൽ നിലങ്കേക്കർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, നിലംഗ-ക്ക് 1,80,000 രൂപ (ഒരു ലക്ഷത്തിഎൺപതിനായിരം രൂപ മാത്രം) യുടെ ഒരു ധനപരമായ പിഴചുമത്തിയിരിക്കുന്നു. താഴെപ്പറയുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട ആർബിഐ നിർദ്ദേശങ്ങൾ/മാർഗ്ഗ നിർദ്ദേശരേഖകൾ ലംഘിച്ചതിനാണ് ഈ നടപടി: (എ) കെവൈസി മാർഗ നിർദ്ദേശരേഖകൾക്ക് വിധേയമായി പ്രവർത്തിക്കാതിരിക്കുക. (ബി) ഏതെങ്കിലും സിഐസി യിൽ അംഗത്വമെടുക്കാതിരിക്കുക. (സി) ആർബിഐ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് അനുസരിച്ച് പ്രവർത്തിച്ചതായി കൃത്യസമയത്ത് മറുപടി നൽകാതിരിക്കുക. (ഡി) ഡെപ്പോസിറ്റർ എജ്യൂക്കേഷൻ ആന്റ് അവയെർനെസ്സ് ഫണ്ടി(ഡിഇഎഎഫ്) ലേക്ക് ഫണ്ടുകൾ കൈമാറ്റം ചെയ്തതിന് രേഖാമൂലമായ തെളിവ് സമർപ്പിക്കാതിരിക്കുക. (ഇ) വിവിധ എക്‌സ്ബിആർഎൽ റിട്ടേണുകൾ സമർപ്പിക്കുന്നതിൽ കൃത്യത പുലർത്താതിരിക്കുക. ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അതിന് പ്രതികരണമായി ബാങ്ക് രേഖാമൂലം ഒരു മറുപടി നൽകിയിട്ടില്ല. കാര്യത്തിലെ വസ്തുതകൾ പരിഗണിച്ച ശേഷം, ലംഘനങ്ങൾ സ്ഥിരീകരിക്കപ്പെട്ടുവെന്നും പിഴചുമത്തൽ ന്യായീകരിക്കാവുന്നതുമാണെന്ന തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തിച്ചേരുക യാണുണ്ടായത്. അജിത് പ്രസാദ് പ്രസ്സ് റിലീസ്: 2018-19/1282 |