<font face="mangal" size="3px">പൂർവാഞ്ചൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡŔ - ആർബിഐ - Reserve Bank of India
പൂർവാഞ്ചൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഘാസിപൂർ, ഉത്തർപ്രദേശ്-ന് ആർബിഐ പിഴ ചുമത്തി
നവംബർ 29, 2018 പൂർവാഞ്ചൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 46(4)നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ(1)(സി)യിലെ വ്യവസ്ഥകൾ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാധകമായവ) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ട് ഭാരതീയ റിസർവ് ബാങ്ക്, പൂർവാഞ്ചൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഘാസിപൂർ, ഉത്തർപ്രദേശ്-ന് 5,00,000 രൂപ (അഞ്ച് ലക്ഷം രൂപ മാത്രം) യുടെ ഒരു ധനപരമായ പിഴചുമത്തിയിരിക്കുന്നു. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ ഹൗസിങ് പദ്ധതികൾക്കായി നൽകുന്ന വായ്പകൾ, ഡയറക്ടർക്കും അവർക്ക് താൽപര്യമുള്ള ബന്ധുക്കൾക്ക്/സ്ഥാപനങ്ങൾക്കും നൽകുന്ന വായ്പകളുടം അഡ്വാൻസുകളും, ഈടില്ലാ വായ്പകൾക്കായി നിശ്ചയിച്ചിരിക്കുന്ന പരമാവധി പരിധി, അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കായുള്ള ഇൻകം റെക്കഗ്നേഷൻ, അസറ്റ് ക്ലാസിഫിക്കേഷൻ, പ്രൊവിഷനിങ് ആന്റ് അതർ റിലേറ്റഡ് മാറ്റേഴ്‌സ്, വായ്പകൾ നൽകുമ്പോൾ ഒരാൾക്ക്/ഒരൊറ്റ വായ്പയ്ക്കായി നിശ്ചയിച്ചിരിക്കുന്ന പരിധി എന്നീ വിഷയങ്ങളിൽ ആർബിഐ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ/മാർഗനിർദ്ദേശ രേഖകൾ ലംഘിച്ചതിനാണ് പിഴ. ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അതിന് പ്രതികരണമായി ബാങ്ക് രേഖാമൂലം ഒരു മറുപടി സമർപ്പിക്കുകയും ചെയ്തിരുന്നു. കാര്യത്തിലെ വസ്തുതകളും, വിഷയത്തിൽ ബാങ്ക് നൽകിയ മറുപടിയും, പേഴ്‌സണൽ ഹിയറിങ്ങും പരിഗണിച്ച ശേഷം, ലംഘനങ്ങൾ സ്ഥിരീകരിക്കപ്പെട്ടുവെന്നും പിഴചുമത്തൽ ന്യായീകരിക്കാവുന്നതുമാണെന്ന തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തിച്ചേരുകയാ ണുണ്ടായത്. അജിത് പ്രസാദ് പ്രസ്സ് റിലീസ്: 2018-2019/1240 |