<font face="Mangal" size="3">ചിറ്റൂർ കോ-ഓപ്പറേറ്റീവ് ടൌൺ ബാങ്കിന് (ചിറ്റœ - ആർബിഐ - Reserve Bank of India
ചിറ്റൂർ കോ-ഓപ്പറേറ്റീവ് ടൌൺ ബാങ്കിന് (ചിറ്റൂർ, ആന്ധ്ര പ്രദേശ്) ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു
മെയ് 17, 2018 ചിറ്റൂർ കോ-ഓപ്പറേറ്റീവ് ടൌൺ ബാങ്കിന് (ചിറ്റൂർ, ആന്ധ്ര പ്രദേശ്) ഡയറക്ടേഴ്സിനും അവരുടെ ബന്ധുക്കൾക്കും വായ്പ നൽകുന്നത് നിരോധിച്ചു കൊണ്ട് ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിർദ്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും ലംഘിച്ചതിനാൽ 1949ലെ ബാങ്കിംഗ് റഗുലേഷന് നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 47 എ(1)(c), 46(4) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ചിറ്റൂർ കോ -ഓപ്പറേറ്റീവ് ടൌൺ ബാങ്കിന് (ചിറ്റൂർ, ആന്ധ്ര പ്രദേശ്) 10000/- രൂപയുടെ (പതിനായിരം രൂപ) പിഴ ചുമത്തിയിരിക്കുന്നു. ഭാരതീയ റിസര്‍വ് ബാങ്ക് നല്കിയ കാരണം കാണിക്കൽ നോട്ടീസിന് ബാങ്ക് എഴുതി തയ്യാറാക്കിയ മറുപടിയിലൂടെ വിശദീകരണം നല്കുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും നേരിട്ടു നൽകിയ വിശദീകരണവും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിർദ്ദേശങ്ങൾ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാൽ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തിൽ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും ചെയ്തു. അജിത് പ്രസാദ് പത്രപ്രസ്താവന:2017-2018/3020 |