<font face="mangal" size="3">ജാലോര്‍ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ് ജാല - ആർബിഐ - Reserve Bank of India
ജാലോര് നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ് ജാലോറിന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി
ജൂണ് 05, 2017 ജാലോര് നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ് നിശ്ചിത പരിധിയില് കൂടുതൽ സംഭാവന നല്കിയതിനും, പ്രൂഡന്ഷ്യൽ നിര്ദ്ദേശങ്ങനുസരിച്ച് ബാങ്കുകൾ തമ്മിലുള്ള ഇടപാടിൽ ഒരു തവണയുള്ള മൊത്തം ഇടപാടിന്റെ പരിധി ലംഘിച്ചതിനും സഹകരണ സംഘങ്ങള്ക്കു ബാധകമായിട്ടുള്ള ബാങ്കിംഗ് റഗുലേഷന് നിയമം 1949 ന്റെ സെക്ഷന് 47 എ(1) സിയും 46(4) ഉം നല്കിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ച് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ ജാലോർ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ്, ജാലോറിന് 5 ലക്ഷം രൂപയുടെ (രൂപ അഞ്ചു ലക്ഷം മാത്രം) ധനപരമായ പിഴ ചുമത്തി യിരിക്കുന്നു. ബാങ്കിലെ ഇന്സ്പെക്ഷന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് ബാങ്കിന് നല്കിയിരുന്നു. അതിനു ബാങ്ക് എഴുതി തയ്യാറാക്കിയ മറുപടി നല്കുകയും റിസര്വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ മുമ്പാകെ നേരിട്ട് സബ്മിഷൻ സമര്പ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില് കേസിന്റെ വസ്തുതകളും ബാങ്കിന്റെ മറുപടിയും പരിശോധിച്ചതിൽ നിയമലംഘനം തെളിയിക്കപ്പെട്ടെന്നും ധനപരമായ പിഴചുമത്തേണ്ടതുണ്ടെന്നും റിസര്വ് ബാങ്കിനു ബോദ്ധ്യപ്പെട്ടിരിക്കുന്നു. അജിത്പ്രസാദ് പ്രസ് റിലീസ് 2016-2017/3281 |