അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മെയിൻപുരി, ഉത്തർ പ്രദേശ്-ന് ആർബിഐ പിഴ ചുമത്തി
നവംബർ 29, 2018 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മെയിൻപുരി, ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 46(4)നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ(1)(സി)യിലെ വ്യവസ്ഥകൾ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാധകമായവ) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ട് ഭാരതീയ റിസർവ് ബാങ്ക്, അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മെയിൻപുരി, ഉത്തർപ്രദേശ്-ന് 5,00,000 രൂപ (അഞ്ച് ലക്ഷം രൂപ മാത്രം) യുടെ ഒരു ധനപരമായ പിഴചുമത്തിയിരിക്കുന്നു. എച്ചടിഎം/ എഎഫ്എസ്/എച്ച്എഫ് ടി വിഭാഗങ്ങളിൽ നടത്തുന്ന നിക്ഷേപങ്ങളുടെ തരംതിരിക്കൽ, അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കായി നിശ്ചയിച്ചിരിക്കുന്ന പ്രുഡൻഷ്യൽ നോംസ് ഓൺ ഇന്റർ-ബാങ്ക് ഗ്രോസ് എക്‌സ്‌പോഷർ ആന്റ് കൗണ്ടർ പാർട്ടിലിമിറ്റ് ആന്റ് ഇൻകം റെക്കഗ്നിഷൻ, അസറ്റ് ക്ലാസിഫിക്കേഷൻ, ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവയിൽ ആർബിഐ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ/മാർഗ നിർദ്ദേശ രേഖകൾ ലംഘിച്ചതിനാണ് പിഴ. ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അതിന് പ്രതികരണമായി ബാങ്ക് രേഖാമൂലം ഒരു മറുപടി സമർപ്പിക്കുകയും ചെയ്തിരുന്നു. കാര്യത്തിലെ വസ്തുതകൾ പരിഗണിച്ച ശേഷം, ലംഘനങ്ങൾ സ്ഥിരീകരിക്കപ്പെട്ടുവെന്നും പിഴച്ചുമത്തൽ ന്യായീകരിക്കാവുന്ന തുമാണെന്ന തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തിച്ചേരുകയാണുണ്ടായത്. അജിത് പ്രസാദ് പ്രസ്സ് റിലീസ്: 2018-2019/1241 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: