<font face="mangal" size="3">ആർബിഐ, ആക്‌സിസ്‌ ബാങ്കിനുമേൽ പണപ്പിഴചുമത്ത&# - ആർബിഐ - Reserve Bank of India
ആർബിഐ, ആക്സിസ് ബാങ്കിനുമേൽ പണപ്പിഴചുമത്തി
മാർച്ച് 05, 2018 ആർബിഐ, ആക്സിസ് ബാങ്കിനുമേൽ പണപ്പിഴചുമത്തി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) അതിന്റെ വരുമാന സ്വീകാര്യതയും ആസ്തി വർഗ്ഗീകരണവും (Income Recognition and Asset Classification norms) സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിന്, ആക്സിസ് ബാങ്ക് ലിമിറ്റഡി (പ്രസ്തുത ബാങ്ക്) നുമേൽ 2018 ഫെബ്രുവരി 27 ന് 30 മില്യൺ രൂപ പണപ്പിഴചുമത്തി. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47(A)(1)(c), ഒപ്പം സെക്ഷൻ 46(4)(i) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ചാണ്, ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള മുകളിൽ പറഞ്ഞ ഉത്തരവുകളും നിർദ്ദേശങ്ങളും കർശനമായി പാലിക്കുന്നതിൽ പരാജയപ്പെട്ട പ്രസ്തുത ബാങ്കിനുമേൽ പിഴ ചുമത്തിയത്.ഈ നടപടി നിയന്ത്രണസംബന്ധമായി പാലിക്കേണ്ട കാര്യങ്ങളിൽ വന്ന പോരായ്മകളെ അടിസ്ഥാനപ്പെടുത്തിയാണ്. അല്ലാതെ പ്രസ്തുത ബാങ്കിന്റെ ഏതെങ്കിലും ഇടപാടിനേയോ, ബാങ്ക് അതിന്റെ ഇടപാടുകാരുമായി ഏർപ്പെട്ടിട്ടുള്ള കരാറുകളേയോ പരാമർശിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല. പശ്ചാത്തലം പ്രസ്തുത ബാങ്കിന്റെ, മാർച്ച് 31 നുള്ള സാമ്പത്തികനിലയെ സംബന്ധിച്ച സ്റ്റാറ്റിയൂട്ടറി പരിശോധനയിൽ, മറ്റുപലതിനോടുമൊപ്പം, നോൺപെർഫോമിംഗ് ആസ്തികളുടെ കണക്കെടുപ്പിൽ ആർബിഐ പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ ലംഘിച്ചതായി വെളിപ്പെട്ടു. പരിശോധനാറിപ്പോർട്ടിന്റേയും, പ്രസക്തമായ മറ്റുരേഖകളുടേയും അടിസ്ഥാനത്തിൽ, 2017 നവംബർ 16 ന് റിസർവ് ബാങ്ക് ഉത്തരവുകൾ പാലിക്കാതിരുന്നതിന് എന്തുകൊണ്ട് പിഴചുമത്തികൂടാ എന്നു ആരാഞ്ഞ് ബാങ്കിന് ഒരു കാരണം കാണിക്കൽ നോട്ടീസ് കൊടുത്തു. ബാങ്കിന്റെ മറുപടിയും, മുഖദാവിൽ നൽകിയ വിശദീകരണങ്ങളും കണക്കിലെടുത്തതിൽ, പ്രസ്തുത ബാങ്ക് ആർബിഐയുടെ നിർദ്ദേശങ്ങളും ഉത്തരവുകളും പാലിച്ചിട്ടില്ലെന്ന കുറ്റാരോ പണം സാരവത്താണെന്നു ബോദ്ധ്യപ്പെടുകയും, പണപ്പിഴ ചുമത്തേണ്ടത് അനിവാര്യമാണെന്നുമുള്ള തിരുമാനത്തിൽ ആർബിഐ എത്തുകയുമായിരുന്നു. ജോസ് ജെ. കാട്ടൂർ പ്രസ്സ് റിലീസ് 2017-2018/2354 |