RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

98404836

ഗുജറാത്തിലെ വഡോദരയിലുള്ള ബറോഡ ഗുജറാത്ത് ഗ്രാമീണ ബാങ്ക് ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ഓഗസ്റ്റ് 14, 2023

ഗുജറാത്തിലെ വഡോദരയിലുള്ള ബറോഡ ഗുജറാത്ത് ഗ്രാമീണ
ബാങ്ക് ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ
ചുമത്തിയിരിക്കുന്നു

സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച് നബാർഡ് പുറപ്പെടുവിച്ച 'വഞ്ചനകൾ- വഞ്ചനകളുടെ വർഗ്ഗീകരണം, റിപ്പോർട്ടിംഗ്, നിരീക്ഷണം എന്നിവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ’ ലംഘിച്ചതിന് ഗുജറാത്തിലെ വഡോദരയിലുള്ള ബറോഡ ഗുജറാത്ത് ഗ്രാമീണ ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 ഓഗസ്റ്റ് 07 ലെ ഉത്തരവിലൂടെ, ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) 5.00 ലക്ഷം (അഞ്ച് ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (ബിആർ ആക്ട്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ) കൂടാതെ സെക്ഷൻ 51 എന്നീ വകുപ്പുകൾ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ്‌ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്‍റെ, 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നബാർഡ് നടത്തിയ നിയമപരമായ പരിശോധനയും, അതുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ടിന്‍റെയും എല്ലാ കത്തിടപാടുകളുടെയും പരിശോധനയിൽ, നബാർഡ് പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങല്‍ക്ക് വിരുദ്ധമായി, അഞ്ച് തട്ടിപ്പ് കേസുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ നബാർഡിന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വെളിപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ മേൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ ബാങ്കിന് നോട്ടീസ് നൽകി.

നോട്ടീസിനുള്ള ബാങ്കിന്‍റെ രേഖാമൂലമുള്ള മറുപടിയും ബാങ്കുമായുള്ള സ്വകാര്യമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം, മുകളിൽ പറഞ്ഞ നബാർഡ് നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് റിസര്‍വ് ബാങ്ക് സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുള്ള നിഗമനത്തിലുമെത്തി.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2023-2024/752

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?