RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Press Releases Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

108880476

പശ്ചിമബംഗാൾ, ബീർഭൂമിലെ ബീർഭും ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2016 ലെ "നിങ്ങളുടെ ഉപഭോക്താവിനെ അറിയുക"(കെവൈസി), ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ  അംഗത്വം (സി.ഐ.സി) എന്നീ വിഷയങ്ങളിൽ ആർ.ബി.ഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2023 സെപ്റ്റംബർ 19-ലെ ഉത്തരവിലൂടെ പശ്ചിമ ബംഗാളിലെ,  ബീർഭൂമിലെ ബീർഭും ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ   റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 1,10,000/- രൂപ (ഒരു ലക്ഷത്തി പതിനായിരം രൂപ മാത്രം) പിഴ ചുമത്തി.  1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47 (1) (സി), 46 (4) (i) എന്നിവയ്‌ക്കൊപ്പം സെക്ഷൻ 56, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ട് 2005, 25(1) (iii), 23 (4) വകുപ്പുകൾ പ്രകാരം ആർ.ബി.ഐ. യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി ആർ ബി ഐ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ച കണക്കിലെടുത്തു മാത്രമാണ്, അല്ലാതെ ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഇടപാടുകളുടെയോ ഉടമ്പടികളുടെയോ സാധുതയെക്കുറിച്ചുള്ളതല്ല.

പശ്ചാത്തലം

2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്)  നടത്തിയ നിയമപരമായ പരിശോധനയിലും, ഇൻസ്പെക്ഷൻ റിപ്പോർട്ട്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുടെ പരിശോധനയിലും ബാങ്ക്, (i) അക്കൗണ്ടുകളുടെ അപകടസാധ്യത വിലയിരുത്താൻ ക്രമമായ ഇടവേളകളിൽ  അവലോകനം നടത്താനുള്ള സംവിധാനം ഏർപ്പെടുത്തിയില്ല, (i) ചില  അക്കൗണ്ടുകളുടെ അപകടസാധ്യത വർഗ്ഗീകരണം നടത്തിയില്ല, (iii) നാല് സി.ഐ.സി.കളുള്ളതിൽ മൂന്നെണ്ണത്തിൽ അംഗത്വമെടുത്തില്ല   എന്നീ കാര്യങ്ങൾ വെളിപ്പെട്ടുഅതിനനുസരിച്ച്, നിർദ്ദേശങ്ങൾ അതിൽ പറഞ്ഞിരിക്കുന്നതുപോലെ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.

നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ചാർജ് നിലനിൽക്കുന്നതാണെന്നും   പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർ.ബിഐ നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ)  
ചീഫ് ജനറൽ മാനേജർ

 പത്രക്കുറിപ്പ്: 2023-2024/1201                                    

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?