RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

129511273

മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ചന്ദ്രാപൂർ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി

1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിൻ്റെ (ബിആർ ആക്ട്) സെക്ഷൻ 56-നൊപ്പം സെക്ഷൻ 20-ലെ വ്യവസ്ഥകൾ ലംഘിച്ചതിന്, 2024 ജൂലൈ 08 ലെ ഉത്തരവിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലെ ചന്ദ്രപൂർ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ദി ബാങ്ക്) 2.50 ലക്ഷം രൂപ (രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949-ലെ ബിആർ ആക്ടിലെ സെക്ഷൻ 46(4)(i), 56 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2022 മാർച്ച് 31-ലെ പ്രസ്തുത ബാങ്കിൻ്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്) നിയമപരമായ പരിശോധന നടത്തുകയുണ്ടായി. നിയമാനുസൃത വ്യവസ്ഥകൾ പാലിക്കപ്പെടുന്നില്ലെന്നുള്ള പരിശോധനയിലെ കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത വ്യവസ്ഥകൾ പാലിക്കാത്തതിന്, പിഴ ചുമത്താതിരിക്കാനുള്ള കാരണം കാണിക്കാൻ ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള ബാങ്കിൻ്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിൽ നൽകിയ വാക്കാലുള്ള നിവേദനങ്ങളും പരിഗണിച്ചതിന് ശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം ,ബാങ്ക് ഡയറക്ടർമാർക്ക് ലോൺ അനുവദിച്ചതായുള്ള കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

ഈ നടപടി നിയമാനുസൃത നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളുടെ മുൻവിധിയായുള്ളതല്ല.

 

(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ് : 2024-2025/726

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!