കർണ്ണാടക ചിക്കമഗളൂരുവിലെ ചിക്കമഗളൂരു ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
കർണ്ണാടക ചിക്കമഗളൂരുവിലെ ചിക്കമഗളൂരു ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
‘തട്ടിപ്പുകൾ- വർഗ്ഗീകരണം, റിപ്പോർട്ടിംഗ്, നിരീക്ഷണം’ എന്ന വിഷയത്തിൽ നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവെലപ്മെന്റ്റ് (നബാർഡ്) നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ പാലിക്കാത്തതിനാൽ 2024 ഫെബ്രുവരി 28-ലെ ഉത്തരവു പ്രകാരം കർണ്ണാടക ചിക്കമഗളൂരുവിലെ ചിക്കമഗളൂരു ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 50,000/- രൂപ (അൻപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47എ(1)(സി), എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46(4)(i), 56 എന്നീ വകുപ്പുകൾ പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. മാർച്ച് 31 2023-ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നിയമാനുസൃതമായ പരിശോധന നബാർഡ് നടത്തിയിരുന്നു. നബാർഡ് നിർദ്ദേശങ്ങൾ പാലിക്കാത്തത് കണ്ടെത്തിയതിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചപ്പോൾ , മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ, തട്ടിപ്പുകൾ നബാർഡിന് റിപ്പോർട്ടു ചെയ്യേണ്ടതിൽ കാലതാമസം നേരിട്ടു എന്ന ആരോപണം നിലനിൽക്കുന്നതായിക്കണ്ടെത്തിയത് പണപ്പിഴ ചുമത്താനുള്ള കാരണമായി ആർബിഐ കണ്ടെത്തി. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ബാങ്കിനെതിരെ ആർബിഐ ആരംഭിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളെക്കുറിച്ച് മുൻവിധികളില്ലാതെയാണ് ഈ പണപ്പിഴ ചുമത്തുന്നത്. (യോഗേഷ് ദയാൽ) Press Release: 2023-2024/2122 |