RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

129507464

മഹാരാഷ്ട്രയിലെ നാസിക്കിലെ ഡോ. ബാബാസാഹെബ് അംബേദ്കർ സഹകാരി ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ), 2024 സെപ്റ്റംബർ 13 ലെ ഉത്തരവ് പ്രകാരം, മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഡോ. ബാബാസാഹേബ് അംബേദ്കർ സഹകാരി ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) 'ഡയറക്ടർമാർ, ബന്ധുക്കൾ, അവർക്ക് താൽപ്പര്യമുള്ള സ്ഥാപനങ്ങൾ/കമ്പനികൾ എന്നിവർക്കുള്ള ലോണുകളും അഡ്വാൻസുകളും'  സംബന്ധിച്ച ആർ‌ബി‌ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ₹50,000/- (അമ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i), 56 എന്നിവയ്‌ക്കൊപ്പം 47എ(1)(സി) വകുപ്പുകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2023 മാർച്ച് 31-ലെ ബാങ്കിൻ്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് ആർ‌ബി‌ഐ നിയമപരമായ പരിശോധന നടത്തുകയുണ്ടായി. ആർ‌ബി‌ഐ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന പരിശോധനയിലെ കണ്ടെത്തലിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി..

നോട്ടീസിനുള്ള ബാങ്കിൻ്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിൽ നൽകിയ വാക്കാലുള്ള നിവേദനങ്ങളും പരിഗണിച്ചതിന് ശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം  ബാങ്ക് ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും ലോൺ അനുവദിച്ചതായുള്ള  കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്)  നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ  കണ്ടെത്തുകയും,  തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

ഈ നടപടി  നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്,  അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ  ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല.  കൂടാതെ, ഈ പണപ്പിഴ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും  നടപടികളുടെ മുൻവിധിയായുള്ളതല്ല.

(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ് :2024-2025/1131

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?