<font face="mangal" size="3">മഹാരാഷ്ട്രയിലെ ഗോണ്ടിയയിലുള്ള, ഗോണ്ടിയ ജില - ആർബിഐ - Reserve Bank of India
മഹാരാഷ്ട്രയിലെ ഗോണ്ടിയയിലുള്ള, ഗോണ്ടിയ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു
ജനുവരി 9, 2023 മഹാരാഷ്ട്രയിലെ ഗോണ്ടിയയിലുള്ള, ഗോണ്ടിയ ജില്ലാ സെൻട്രൽ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ്, 1949 (നിയമം), ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവേർനെസ് ഫണ്ട് സ്കീം, 2014 (സ്‌കീം), കൂടാതെ "തട്ടിപ്പുകൾ - വർഗ്ഗീകരണം, റിപ്പോർട്ടിംഗ്, നിരീക്ഷണം - മാർഗ്ഗനിർദ്ദേശങ്ങൾ" എന്ന വിഷയത്തിൽ നബാർഡ് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങള്‍, എന്നിവയുടെ ലംഘനത്തിനും/ പാലിക്കാത്തതിനും, മഹാരാഷ്ട്രയിലെ ഗോണ്ടിയയിലുള്ള ഗോണ്ടിയ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 ജനുവരി 5 ലെ ഉത്തരവിലൂടെ ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) ₹2.00 ലക്ഷം (രണ്ട് ലക്ഷം രൂപാ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (AACS) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ), കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. പശ്ചാത്തലം ബാങ്കിന്‍റെ, മാർച്ച് 31, 2020 ലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ റിപ്പോർട്ട്, നിയമത്തിലെ വ്യവസ്ഥകൾക്കും നബാർഡ് പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി/ പരിപാലിക്കാതെ ബാങ്ക് (i) അർഹതയുള്ള അവകാശപെടാത്ത നിക്ഷേപങ്ങൾ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലേക്ക് നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ കൈമാറിയിട്ടില്ലെന്നും (ii) തട്ടിപ്പുകൾ നബാർഡിന് റിപ്പോർട്ട് ചെയ്തിട്ടില്ല /കാലതാമസത്തോടെ റിപ്പോർട്ട് ചെയ്തു എന്നും വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും ബാങ്കുമായുള്ള വ്യക്തിഗതമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം നിയമത്തിലെ വ്യവസ്ഥകളും, നബാർഡ് നിർദ്ദേശങ്ങളും പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ബിഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2022-2023/1517 |