RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Press Releases Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

108896028

ഗുജറാത്തിലെ അഹമ്മദാബാദിലെ ഗുജറാത്ത് മാർക്കന്റൈൽ കോ ഓപ്പറേറ്റീവ് ബാങ്കിന് മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി

മറ്റ് ബാങ്കുകളിൽ പണം നിക്ഷേപിക്കുക, ക്യാഷ് റിസർവ് റേഷ്യോ (സി.ആർ.ആർ.) നിലനിറുത്തുക എന്നീ വസ്തുതകളിൽ  പ്രൈമറി അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകൾക്കായുള്ള  റിസർവ് ബാങ്കിന്റെ മാർഗ്ഗരേഖകൾ പാലിക്കാത്തതിന് 2023 സെപ്റ്റംബർ 18 ലെ ഉത്തരവു പ്രകാരം ഗുജറാത്ത്, അഹമ്മദാബാദിലെ ഗുജറാത്ത് മർക്കന്റൈൽ കോ ഓപ്പറേറ്റീവ് ബാങ്കിനു (ബാങ്ക്) മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ), 4,50,000/- രൂപ (നാലു ലക്ഷത്തി അൻപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47 (1) സി, എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46 (4) (1), 56 വകുപ്പുകൾ പ്രകാരം ആർ. ബി..യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി ആർ ബി ഐ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ച കണക്കിലെടുത്തു മാത്രമാണ്, അല്ലാതെ ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഇടപാടുകളുടെയോ ഉടമ്പടികളുടെയോ സാധുതയെക്കുറിച്ചുള്ളതല്ല.

പശ്ചാത്തലം

2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയിലും, ഇൻസ്പെക്ഷൻ റിപ്പോർട്ട്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ (കത്തിടപാടുകൾ) എന്നിവയുടെ പരിശോധനയിലും, മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ,  i) പ്രുഡൻഷ്യൽ ഇന്റർ-ബാങ്ക് ഗ്രോസ് എക്‌സ്‌പോഷർ പരിധി ലംഘിച്ചു, (ii) പ്രുഡൻഷ്യൽ ഇന്റർ-ബാങ്ക് കൗണ്ടർപാർട്ടി എക്‌സ്‌പോഷർ പരിധി ലംഘിച്ചു, (iii) ചില ദിവസങ്ങളിൽ  മിനിമം ക്യാഷ് റിസർവ് റേഷ്യോ (സി.ആർ.ആർ) നിലനിർത്തിയിട്ടില്ല എന്നീ കാര്യങ്ങൾ വെളിപ്പെട്ടു. അതിനനുസരിച്ച്, നിർദ്ദേശങ്ങൾ അതിൽ പറഞ്ഞിരിക്കുന്നതുപോലെ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.

നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ചാർജ് നിലനിൽക്കുന്നതാണെന്നും   പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർ.ബിഐ നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ)

ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2023-2024/1117

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?