കര്‍ണാടകയിലെ ‘ഹാബിറ്റാറ്റ് മൈക്രോ ബില്‍ഡ് ഇന്‍ഡ്യ ഹൌസിങ് ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
കര്‍ണാടകയിലെ ‘ഹാബിറ്റാറ്റ് മൈക്രോ ബില്‍ഡ് ഇന്‍ഡ്യ ഹൌസിങ് ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
ആർ.ബി.ഐ പുറപ്പെടുവിച്ചിടുള്ള ‘ബാങ്കിംഗിതര ഫിനാന്‍ഷ്യല്‍ കമ്പനി – ഹൌസിങ് ഫിനാന്‍സ് കമ്പനി (റിസര്‍വ് ബാങ്ക് ) ഡയറക്ഷന്‍സ്, 2021’ എന്നതിന്‍റെ ചില നിശ്ചിത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 മാര്‍ച്ച് 26 ലെ ഉത്തരവു പ്രകാരം കര്‍ണാടകയിലെ ‘ഹാബിറ്റാറ്റ് മൈക്രോ ബില്‍ഡ് ഇന്‍ഡ്യ ഹൌസിങ് ഫിനാന്‍സ് കമ്പനി ലിമിറ്റഡിനു (പ്രസ്തുത കമ്പനി) മേൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ) 50,000/- രൂപ (അന്‍പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1987 ലെ നാഷണല്‍ ഹൌസിങ് ബാങ്ക് ആക്ടിലെ വകുപ്പ് 52എ പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. പ്രസ്തുത ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2023 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, നാഷണല്‍ ഹൌസിങ് ബാങ്ക് നടത്തുകയുണ്ടായി. ആര്‍.ബി.ഐ. യുടെ മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ അതിന്‍റെ മേല്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത കമ്പനിക്ക് നോട്ടീസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത കമ്പനിയുടെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പ്രസ്തുത കമ്പനി, അതിന്‍റെ മാനേജ്മെന്‍റില്‍ മാറ്റം പ്രാബല്ല്യത്തില്‍ വരുത്തിയതിനും തല്‍ഫലമായി സ്വതന്ത്ര ഡയറക്ടര്‍മാര്‍ ഒഴികെയുള്ള അതിന്‍റെ 30 ശതമാനത്തിലധികം ഡയറക്ടര്‍മാര്‍ക്ക് മാറ്റം സംഭവിച്ചതിനും ആര്‍.ബി.ഐ യുടെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുവാദം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തി.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത കമ്പനി അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത കമ്പനിക്കെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല. (പുനീത് പഞ്ചോളി) പത്രക്കുറിപ്പ് :2024-2025/2511 |