മഹാരാഷ്ട്ര, പിംപ്രിയിലെ ഇന്ദ്രായണി കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി
|
അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ ഇൻകം റെക്കഗ്നീഷൻ, അസറ്റ് ക്ലാസ്സിഫിക്കേഷൻ, പ്രൊവിഷനിംഗ്, അനുബന്ധ വസ്തുതകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2016 ലെ "നിങ്ങളുടെ ഉപഭോക്താവിനെ അറിയുക" (കെ വൈ സി) എന്നീ വിഷയങ്ങളിൽ ആർ.ബി.ഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിന് മഹാരാഷ്ട്ര, പിംപ്രിയിലെ ഇന്ദ്രായണി 2023 സെപ്റ്റംബർ 25-ലെ ഉത്തരവിലൂടെ മഹാരാഷ്ട്ര, പിംപ്രിയിലെ ഇന്ദ്രായണി കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 3,00,000/- രൂപ (മൂന്നു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47 എ (1) (സി), 46 (4) (i) എന്നിവയ്‌ക്കൊപ്പം സെക്ഷൻ 56 വകുപ്പുകൾ പ്രകാരം ആർ.ബി.ഐ. യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
ഈ നടപടി ആർ ബി ഐ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ച കണക്കിലെടുത്തു മാത്രമാണ്, അല്ലാതെ ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഇടപാടുകളുടെയോ ഉടമ്പടികളുടെയോ സാധുതയെക്കുറിച്ചുള്ളതല്ല.
പശ്ചാത്തലം
2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയിലും, ഇൻസ്പെക്ഷൻ റിപ്പോർട്ട്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുടെ പരിശോധനയിലും ബാങ്ക്, (i) ഇൻകം റെക്കഗ്നീഷൻ, അസറ്റ് ക്ലാസ്സിഫിക്കേഷൻ, പ്രൊവിഷനിംഗ്, അനുബന്ധ വസ്തുതകൾ എന്നിവയെക്കുറിച്ചുള്ള പ്രുഡൻഷ്യൽ നിയമങ്ങൾ പാലിച്ചില്ല, (ii) ഉപഭോക്താക്കളുടെ കെവൈസി കാലാനുസൃതമായി പുതുക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കിയിട്ടില്ല എന്നീ കാര്യങ്ങൾ വെളിപ്പെട്ടു. അതിനനുസരിച്ച്, നിർദ്ദേശങ്ങൾ അതിൽ പറഞ്ഞിരിക്കുന്നതുപോലെ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.
നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ചാർജ് നിലനിൽക്കുന്നതാണെന്നും പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർ.ബിഐ നിഗമനത്തിലെത്തി.
(യോഗേഷ് ദയാൽ) ചീഫ് ജനറൽ മാനേജർ പത്രക്കുറിപ്പ്: 2023-2024/1167 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: