മഹാരാഷ്ട്രയിലെ പൂനെയിലുള്ള ജയ് ഭവാനി സഹകാരി ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് (ബിആർ ആക്ട്) സെക്ഷൻ 26 എ യും സെക്ഷൻ 56ഉം വ്യവസ്ഥകളുടെ ലംഘനത്തിനും, 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി)', 'ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ പരിപാലനം - പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾ' എന്ന വിഷയത്തിൽ ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), 2024 സെപ്റ്റംബർ 25 ലെ ഉത്തരവ് പ്രകാരം, മഹാരാഷ്ട്രയിലെ പൂനെയിലുള്ള ജയ് ഭവാനി സഹകാരി ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) ₹1.50 ലക്ഷം /- (ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i), 56 എന്നിവയ്‌ക്കൊപ്പം 47എ(1)(സി) വകുപ്പുകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. 2023 മാർച്ച് 31-ലെ ബാങ്കിൻ്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് ആർബിഐ നിയമപരമായ പരിശോധന നടത്തുകയുണ്ടായി. നിയമപരമായ വ്യവസ്ഥകൾ / ആർബിഐ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന പരിശോധനയിലെ കണ്ടെത്തലിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടി പരിഗണിച്ചതിനുശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം, ബാങ്കിനെതിരെ താഴെ പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പ്രസ്തുത ബാങ്ക്:
ഈ നടപടി നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളുടെ മുൻവിധിയായുള്ളതല്ല. (പുനീത് പഞ്ചോളി) പത്രക്കുറിപ്പ് :2024-2025/1192 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: