RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

Asset Publisher

131552236

കേരളത്തിലെ കൊടുങ്ങല്ലൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘വായ്പകളുടെ മാനേജ്മെന്റ് - യുസിബികൾ’, ‘വരുമാനം തിരിച്ചറിയൽ, ആസ്തി വർഗ്ഗീകരണം, പ്രൊവിഷനിംഗ്, മറ്റ് അനുബന്ധ കാര്യങ്ങൾ - യുസിബികൾ’, ‘നിക്ഷേപങ്ങളുടെ പലിശ നിരക്ക്’ എന്നിവയെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് (ആർ‌.ബി‌.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2025 മാർച്ച് 26 ലെ ഒരു ഉത്തരവ് പ്രകാരം, കേരളത്തിലെ കൊടുങ്ങല്ലൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) ആർ‌.ബി‌.ഐ 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2023 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി ആർ‌.ബി‌.ഐ പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. ആർ‌.ബി‌.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള സൂപ്പർവൈസറി കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ നിർദ്ദേശിച്ചു കൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിനിടെ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ച ശേഷം, മറ്റു ചില വസ്തുതകൾക്കൊപ്പം പ്രസ്തുത ബാങ്കിനെതിരെ ചുമത്തിയിരിക്കുന്ന താഴെപ്പറയുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് ആർബിഐ കണ്ടെത്തി, ഇത് പണ പിഴ ചുമത്തുന്നതിന് കാരണമായി:

പ്രസ്തുത ബാങ്ക്

  1. ചില വായ്പ അക്കൗണ്ടുകളെ നിഷ്ക്രിയ ആസ്തികളായി തരംതിരിക്കുന്നതിൽ പരാജയപ്പെട്ടു,

  2. യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ ചില സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ തുറന്നു

ഈ നടപടി നിയമങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അതിന്റെ ഉപഭോക്താക്കളുമായി ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, പ്രസ്തുത ബാങ്കിനെതിരെ ആർ.ബി.ഐ സ്വീകരിച്ചേക്കാവുന്ന മറ്റ് നടപടികൾക്ക് ഈ പണപ്പിഴ ചുമത്തൽ ഒരു ഒരു മുൻവിധിയുണ്ടാക്കുന്നതല്ല.

(പുനീത് പഞ്ചോളി)  
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2024-2025/2517

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?