RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

138968314

മഹാരാഷ്ട്ര കോഹ്ലാപൂരിലെ കോഹ്ലാപൂര്‍ ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ-ഓപ്പെറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 (ബി ആര്‍ ആക്റ്റ് ) ന്‍റെ വകുപ്പ് 20, വകുപ്പ് 56 ഉം ആയി കൂട്ടി വായിച്ചതിന്‍ പ്രകാരമുള്ള വ്യവസ്ഥകള്‍’ ലംഘിച്ചതിന്2025 ഡിസംബര്‍ 22 ലെ ഉത്തരവു പ്രകാരം മഹാരാഷ്ട്ര കോഹ്ലാപൂരിലെ  കോഹ്ലാപൂര്‍ ഡിസ്ട്രിക്ട് സെന്‍ട്രല്‍  കോ-ഓപ്പെറേറ്റീവ് ബാങ്ക് ലിമിറ്റഡിനു   (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 2,10,000/- രൂപ (രണ്ടു ലക്ഷത്തി പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i), 56  എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31  മാര്‍ച്ച് 2024 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നാഷണല്‍ ബാങ്ക് ഫോര്‍  അഗ്രികള്‍ച്ചര്‍ ആന്‍ഡ്  റൂറല്‍ ഡെവലപ്മെന്‍റ്  (നബാര്‍ഡ്) നടത്തുകയുണ്ടായി. നിയമപരമായ വ്യവസ്ഥകളുടെ ലംഘനം നടന്നതായുള്ള മേല്‍നോട്ട പരിശോധനാ കണ്ടെത്തലുകളുടെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും  അടിസ്ഥാനത്തില്‍  മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ  വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന്  നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും അധിക സമര്‍പ്പണങ്ങളും കൂടാതെ വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍,  താഴെപ്പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ  കണ്ടെത്തുകയും,  തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

പ്രസ്തുത ബാങ്ക്,  ബാങ്കിന്‍റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ ജാമ്യക്കാരന്‍ (ഗാരന്‍റര്‍) ആയി നിന്നിട്ടുള്ള  ഒരു കമ്പനിക്ക്  വായ്പ  അനുവദിച്ചു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.

(ബ്രിജ് രാജ്)       
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ് :2025-2026 /1792

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?