<font face="mangal" size="3px">പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള കൊൽക്കത് - ആർബിഐ - Reserve Bank of India
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള കൊൽക്കത്ത പോലീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു
മാർച്ച് 27, 2023 പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള കൊൽക്കത്ത പോലീസ് “റിസർവ് ബാങ്ക് ഓഫ് ഇന്ത്യ – നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി) നിർദ്ദേശം, 2016”, സംബന്ധിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ ലംഘിച്ചതിന്/ അനുസരിക്കാത്തതിന് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 ന്‍റെ സെക്ഷൻ 47 എ (1) (സി) , സെക്ഷൻ 46 (4) (ഐ) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള കൊൽക്കത്ത പോലീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 മാർച്ച് 24 ലെ ഉത്തരവിലൂടെ, ആർബിഐ, ₹1.10 ലക്ഷം (ഒരു ലക്ഷത്തി പതിനായിരം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. പശ്ചാത്തലം 2022 മാർച്ച് 31 വരെയുള്ള ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ റിപ്പോർട്ടിൽ, അക്കൗണ്ടുകളുടെ അപകടസാധ്യത തരംതിരിക്കലിന്‍റെ ആനുകാലിക അവലോകനവും യുണീക്ക് കസ്റ്റമർ ഐഡന്റിഫിക്കേഷൻ കോഡ് (യുസിഐസി) അനുവദിക്കലും സംബന്ധിച്ച ആർബിഐ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് വെളിപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ, ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിയ്ക്കുവാന്‍ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകി. ബാങ്കിന്‍റെ മറുപടിയും ബാങ്കുമായുള്ള വ്യക്തിഗതമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും അതിനു ശേഷം നടത്തിയ അധിക സമർപ്പിക്കലുകളും പരിഗണിച്ച ശേഷം, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ ബി ഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2022-2023/1922 |