മഹാരാഷ്ട്ര, സോലാപ്പൂർ, കോളെയിലെ കൃഷിസേവാ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനുമേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി. - ആർബിഐ - Reserve Bank of India
മഹാരാഷ്ട്ര, സോലാപ്പൂർ, കോളെയിലെ കൃഷിസേവാ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനുമേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.
'ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും, അവർക്ക് താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും വായ്പകളും അഡ്വാൻസും' 'ബോർഡ് ഓഫ് ഡയറക്ടർമാർ - യുസിബികൾ', ‘എക്‌സ്‌പോഷർ മാനദണ്ഡങ്ങളും നിയമാനുസൃത/മറ്റ് നിയന്ത്രണങ്ങളും - യുസിബികൾ', എന്ന വിഷയത്തിൽ ആർ.ബി.ഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ, സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്കിന് (എസ്.എ.എഫ്) കീഴിൽ ആർ.ബി.ഐ പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങൾ എന്നീ വസ്തുതകളിൽ റിസർവ് ബാങ്കിന്റെ മാർഗ്ഗരേഖകൾ പാലിക്കാത്തതിന് 2024 ജനുവരി 8-ലെ ഉത്തരവു പ്രകാരം മഹാരാഷ്ട്ര, സോലാപ്പൂർ, കോളെയിലെ കൃഷിസേവാ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനുമേൽ (ബാങ്ക്) ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 50,000/- രൂപ (അൻപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47എ(1)(സി), എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46(4)(i), 56 എന്നീ വകുപ്പുകൾ പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.
പശ്ചാത്തലം 2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയിലും, ഇൻസ്പെക്ഷൻ റിപ്പോർട്ട്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ (കത്തിടപാടുകൾ) എന്നിവയുടെ പരിശോധനയിലും, മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ, (i) ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും വായ്പ അനുവദിച്ചു, (ii) ആർ.ബി.ഐ.യുടെ മുൻകൂർ അനുമതിയില്ലാതെ എസ്.എ.എഫ് നിർദ്ദേശങ്ങൾ പാലിയ്ക്കാതെ മൂലധനം ചിലവഴിച്ചു എന്നു വെളിപ്പെട്ടു. അതനുസരിച്ച്, റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.
നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും അതിനുശേഷം നടത്തിയ അധിക സമർപ്പണങ്ങളും പരിഗണിച്ച ശേഷം, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ആരോപണം സാധൂകരിക്കപ്പെടുകയും പണപ്പിഴ ചുമത്തേണ്ടത് ശരിയാണെന്നുള്ള നിഗമനത്തിൽ ആർ.ബിഐ എത്തിച്ചേരുകയുമുണ്ടായി. (യോഗേഷ് ദയാൽ) പത്രക്കുറിപ്പ് : 2023-2024/1762 |