ഗുജറാത്തിലെ വഡോദരയിലെ ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർ.ബി.ഐ പിഴ ചുമത്തി - ആർബിഐ - Reserve Bank of India
ഗുജറാത്തിലെ വഡോദരയിലെ ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർ.ബി.ഐ പിഴ ചുമത്തി
‘മുൻഗണനാ മേഖല വായ്പ (പിഎസ്‌എൽ) - ലക്ഷ്യങ്ങളും വർഗ്ഗീകരണവും’ സംബന്ധിച്ച ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങളും, പിഎസ്‌എൽ നേട്ടത്തിലെ കുറവ് കാരണം മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് (എംഎസ്‌ഇ) റീഫിനാൻസ് ഫണ്ടിലേക്ക് വിഹിതം നൽകുന്നത് സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ച പ്രത്യേക നിർദ്ദേശങ്ങളും പാലിക്കാത്തതിന്, 2024 നവംബർ 12-ലെ ഒരു ഉത്തരവ് പ്രകാരം ഗുജറാത്തിലെ വഡോദരയിലെ ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ) ₹1.00 ലക്ഷം (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 46(4)(i), 56 വകുപ്പുകൾക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിലെ (എഫ് വൈ) പിഎസ്‌എൽ ലക്ഷ്യം കൈവരിക്കുന്നതിലെ പോരായ്മ കണക്കിലെടുത്ത്, ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) നിയന്ത്രിക്കുന്ന എംഎസ്‌ഇ റീഫിനാൻസ് ഫണ്ടിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ ആർബിഐ പ്രത്യേക ഡയറക്ഷനിലൂടെ ബാങ്കിനോട് നിർദ്ദേശിച്ചു. നിശ്ചിത തുക നിക്ഷേപിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, ആവശ്യമായ തുക നിക്ഷേപിക്കാൻ ബാങ്കിനെ ഉപദേശിച്ചുകൊണ്ട് ആർബിഐ ഒരു മുന്നറിയിപ്പ് കത്തും നൽകുകയുണ്ടായി. പക്ഷേ ബാങ്ക് വീണ്ടും തുക നിക്ഷേപിക്കുന്നതിൽ പരാജയപ്പെട്ടു. മുകളിൽ സൂചിപ്പിച്ച നിയമലംഘനങ്ങളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിലെ വാക്കാലുള്ള നിവേദനങ്ങളും പരിഗണിച്ച ശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം, 2022-23 സാമ്പത്തിക വർഷത്തിലെ പിഎസ്‌എൽ ലക്ഷ്യം കൈവരിക്കുന്നതിലെ കുറവിന് പകരമായി സിഡ്ബി -യിൽ നിലനിർത്തിയിരുന്ന എംഎസ്‌ഇ റീഫിനാൻസ് ഫണ്ടിൽ നിശ്ചിത തുക നിശ്ചിത സമയത്തിനുള്ളിലോ മുന്നറിയിപ്പ് കത്ത് നൽകിയതിന് ശേഷമോ നിക്ഷേപിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന പിഴ ചുമത്തേണ്ടുന്ന കുറ്റം, നിലനിൽക്കുന്നതായി ആർബിഐ കണ്ടെത്തി. ഈ നടപടി, നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളുടെ മുൻവിധിയായുള്ളതല്ല. (പുനീത് പഞ്ചോളി) പത്രക്കുറിപ്പ് :2024-2025/1509 |