<font face="Mangal" size="3">M/s രാധാകൃഷ്ണ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന് ഭ&# - ആർബിഐ - Reserve Bank of India
M/s രാധാകൃഷ്ണ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന് ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു
ഡിസംബർ 14, 2017 M/s രാധാകൃഷ്ണ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന് ഭാരതീയ റിസര്‍വ് റിസർവ് ബാങ്ക് കാലാകാലങ്ങളിൽ പുറപ്പെടുവിച്ച വിവിധ ഡയറക്ഷൻസ്/ ഉത്തരവുകൾ M/s രാധാകൃഷ്ണ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് (കമ്പനി) ലംഘിച്ചു എന്നതിനാൽ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 58ബി ഉപവകുപ്പ്5(aa), 58ജി(1)(b) എന്നീ വകുപ്പുകള്‍ പ്രകാരം കമ്പനിയ്ക്ക് ഭാരതീയ റിസര്‍വ് ബാങ്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നു പശ്ചാത്തലം 1934 ലെ ഭാരതീയ റിസർവ് ബാങ്ക് നിയമം 45N പ്രകാരം കമ്പനിയുടെ 2016 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധന 2017 ഫെബ്രുവരി 16 ന് നടത്തുകയുണ്ടായി. സബോർഡിനേറ്റഡ് ഡെബ്റ്റ് വിഷയത്തിൽ റിസർവ് ബാങ്കിന്റെ അനുവാദമില്ലാതെ സബോർഡിനേറ്റഡ് ഡെബ്റ്റ് തിരിച്ചടക്കുന്ന പ്രക്രിയ തുടങ്ങിയത് വഴി ജൂലൈ 01, 2015 ലെ സർക്കുലർ DNBR.(PD).CC.No.044/03.10.119/2015-16, 2016 ഓഗസ്റ്റ് 25 ലെ മാസ്റ്റർ ഡയറക്ഷൻസ് ഓൺ അക്‌സെപ്റ്റൻസ് ഓഫ് PD (അധ്യായം II, പാര3 (xvii)) എന്നിവയിലുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതായി മനസിലാക്കുന്നു. റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ പാലിക്കാത്തതിനുള്ള പിഴ ഈടാക്കാതിരിക്കാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിൽ അത് വിശദീകരിക്കാനുള്ള നോട്ടീസ് 2017 ജൂൺ 7ന് നൽകുകയുണ്ടായി. ബാങ്ക് നൽകിയ മറുപടി തൃപ്തികരമായിരുന്നില്ല. 1934ലെ RBI നിയമം വകുപ്പ് 58G (2) പ്രകാരം കമ്പനിയ്ക്ക് നേരിട്ട് ഹാജരായി പ്രശ്നങ്ങൾ അവതരിപ്പിക്കുവാൻ അവസരം നൽകി. ബാങ്ക് നേരിട്ടും എഴുതിതയ്യാറാക്കിയ മറുപടിയിലൂടെയും നൽകിയ വിശദീകരണം കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിര്ദ്ദേ്ശങ്ങള്‍ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസർവ് ബാങ്ക് എത്തുകയും ചെയ്തു. അതിനാല്‍ ഒരു ലക്ഷം രൂപയുടെ പിഴ കമ്പനിയ്ക്ക് മേൽ ചുമത്തുകയുണ്ടായി. അജിത് പ്രസാദ് പത്രപ്രസ്താവന:2017-2018/1633 |