<font face="mangal" size="3">റാംകി ഫിനാൻസ് & ഇൻവെസ്റ്റ്മെൻറ്റ്സ്(P )ലിമിറ് - ആർബിഐ - Reserve Bank of India
റാംകി ഫിനാൻസ് & ഇൻവെസ്റ്റ്മെൻറ്റ്സ്(P )ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു
ജനുവരി 22, 2018 റാംകി ഫിനാൻസ് & ഇൻവെസ്റ്റ്മെൻറ്റ്സ്(P )ലിമിറ്റഡിന് ഭാരതീയ റിസർവ് ഭാരതീയ റിസർവ്ബാങ്ക് പുറപ്പെടുവിച്ച നിർദേശങ്ങളും ഉത്തരവുകളും ലംഘിച്ചതിനാല്‍ 1934 ലെ ഭാരതീയ റിസർവ് ബാങ്ക് നിയമം 58G (i) (b), 58B (5) (aa) എന്നീ വകുപ്പുകള്‍ പ്രകാരം ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് റാംകി ഫിനാൻസ് & ഇൻവെസ്റ്റ്മെൻറ്റ്സ് (P) ലിമിറ്റഡിന് ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. പശ്ചാത്തലം റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി വാങ്ങാതെ തങ്ങളുടെ പേര് M/s രാംകി IWM പ്രൈവറ്റ് ലിമിറ്റഡ് എന്ന് മാറ്റുകയും അങ്ങനെ റിസർവ് ബാങ്കിന്റെ 2000 ജനുവരി 13 ലെ സർക്കുലറിന്റെ അഞ്ചാം ഖണ്ഡിക ലംഘിയ്ക്കുകയും ചെയ്തു. ഈ ലംഘനത്തിന് പിഴ ചുമത്തുന്നതിനായി 2017 ജനുവരി 20നു കമ്പനിക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുകയുണ്ടായി. കമ്പനിയുടെ മറുപടി പരിശോധിയ്ക്കുകയും അത് തീരെ തൃപ്തികരമല്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു. 1934 ലെ ഭാരതീയ റിസർവ് ബാങ്ക് നിയമം 58G (2) പ്രകാരം കമ്പനിക്കു തങ്ങളുടെ വാദം നേരിട്ട് അവതരിപ്പിക്കുവാനുള്ള അവസരം 2017 ഓഗസ്റ്റ് 16ന് നൽകുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും കമ്പനിയുടെ മറുപടിയും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം നിർദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാല്‍ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസർവ് ബാങ്ക് എത്തുകയും ചെയ്തു. അതിൻപ്രകാരം കമ്പനിയ്ക്ക് ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തുകയുണ്ടായി. അജിത്പ്രസാദ് പത്രപ്രസ്താവന: 2017-2018/2002 |