RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

104378751

തമിഴ്‌നാട്ടിലെ ചെന്നെയിലുള്ള M/s ശ്രേഷ്ഠ ഫിൻ‌വെസ്റ്റ് ലിമിറ്റഡിന് ഭാരതീയ റിസര്‍വ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

മെയ് 22, 2023

തമിഴ്‌നാട്ടിലെ ചെന്നെയിലുള്ള M/s ശ്രേഷ്ഠ ഫിൻ‌വെസ്റ്റ് ലിമിറ്റഡിന്
ഭാരതീയ റിസര്‍വ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെ (എൻബിഎഫ്‌സി) ഏറ്റെടുക്കൽ / നിയന്ത്രണം കൈമാറ്റം ചെയ്യുന്ന സന്ദർഭങ്ങളിൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) - ൽ നിന്ന് മുൻകൂർ അനുമതി നേടേണ്ടതിന്‍റെ ആവശ്യകത - നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി – വ്യവസ്ഥാപിതം അല്ലാത്ത പ്രാധാന്യമുള്ള നിക്ഷേപങ്ങള്‍ സ്വീകരിയ്ക്കാത്ത കമ്പനികള്‍ക്ക് ബാധകമായതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, തമിഴ്‌നാട്ടിലെ ചെന്നൈയിലെ M/s ശ്രേഷ്ഠ ഫിൻ‌വെസ്റ്റ് ലിമിറ്റഡിന് (കമ്പനി), റിസര്‍വ് ബാങ്ക്, 2023 മെയ് 18 ലെ ഉത്തരവിലൂടെ 2.00 ലക്ഷം (രണ്ട് ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിയ്ക്കുന്നു. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ കമ്പനിയുടെ പരാജയം കണക്കിലെടുത്ത്, 1934 ലെ ഭാരതീയ റിസർവ് ബാങ്ക് ആക്ടിന്‍റെ വകുപ്പ് 58 ജി (ബി) (1) ഒപ്പം വകുപ്പ് 58 ബി (5) (എ എ) പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത്, കമ്പനി അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ഡയറക്ടർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കമ്പനിയുടെ 2022 മാർച്ച് 24 ലെ കത്ത് പരിശോധിച്ചപ്പോള്‍, ഡയറക്ടർമാരെ നിയമിക്കുന്നതിന് കമ്പനി റിസര്‍വ് ബാങ്കിന്‍റെ മുൻകൂർ അനുമതി നേടിയിരുന്നില്ല എന്നും ഇത്, സ്വതന്ത്ര ഡയറക്ടർമാർ ഒഴികെയുള്ള, 30 ശതമാനത്തിലധികം ഡയറക്ടർമാരെ എൻബിഎഫ്‌സിയുടെ മാനേജ്‌മെന്‍റില്‍ നിന്ന് മാറ്റിയതിന് കാരണമായതായും വെളിപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ, റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് കമ്പനിക്ക് നോട്ടീസ് നൽകി.

മേല്‍പ്പറഞ്ഞ കാരണം കാണിക്കല്‍ നോട്ടീസിന് ബാങ്ക് എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയും, നേരിട്ട് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും റിസര്‍വ് ബാങ്ക് പരിശോധിയ്ക്കുകയും മുൻപറഞ്ഞ ആരോപണങ്ങള്‍ സാധൂകരിക്കപ്പെട്ടതാണെന്നും ആയതിനാല്‍ സാമ്പത്തികപ്പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തിലെത്തുകയും ചെയ്തു

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2023-2024/264

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?