ഗുജറാത്ത് മാൽപുർ,ആരാവലി ജില്ലയിലെ മാൽപുർ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
ഗുജറാത്ത് മാൽപുർ,ആരാവലി ജില്ലയിലെ മാൽപുർ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി
പ്രൈമറി അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകൾ മറ്റു ബാങ്കുകളിൽ പണം നിക്ഷേപിയ്ക്കൽ എന്ന വിഷയത്തിൽ ആർ.ബി.ഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2023 ഒക്ടോബർ 10-ലെ ഉത്തരവിലൂടെ ഗുജറാത്ത് മാൽപുർ, ആരാവലി ജില്ലയിലെ മാൽപുർ നാഗരിക് സഹകാരി ബാങ്കിനു (ബാങ്ക്) മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) 3,50,000/- രൂപ (മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47 എ (1) (സി), 46 (4) (i) എന്നിവയ്‌ക്കൊപ്പം സെക്ഷൻ 56 വകുപ്പുകൾ പ്രകാരം ആർ.ബി.ഐ. യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
ഈ നടപടി ആർ ബി ഐ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ച കണക്കിലെടുത്തു മാത്രമാണ്, അല്ലാതെ ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഇടപാടുകളുടെയോ ഉടമ്പടികളുടെയോ സാധുതയെക്കുറിച്ചുള്ളതല്ല.
പശ്ചാത്തലം
2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയിലും, ഇൻസ്പെക്ഷൻ റിപ്പോർട്ട്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുടെ പരിശോധനയിലും ബാങ്ക്, (i) പ്രുഡൻഷ്യൽ ഇന്റർ ബാങ്ക് ഗ്രോസ്സ് എക്സ്പോഷർ പരിധി ലംഘിച്ചു, (ii) പ്രുഡൻഷ്യൽ ഇന്റർ ബാങ്ക് കൗണ്ടർ പാർട്ടി എക്സ്പോഷർ പരിധി ലംഘിച്ചു, എന്നീ കാര്യങ്ങൾ വെളിപ്പെട്ടു. അതിനനുസരിച്ച്, നിർദ്ദേശങ്ങൾ അതിൽ പറഞ്ഞിരിക്കുന്നതുപോലെ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിന് കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.
നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ചാർജ് നിലനിൽക്കുന്നതാണെന്നും പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർ.ബിഐ നിഗമനത്തിലെത്തി.
(യോഗേഷ് ദയാൽ) പത്രക്കുറിപ്പ്: 2023-2024/1249 |