RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

104374833

ഗുജറാത്തിലെ മെഹ്സാന ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

മാർച്ച് 27, 2023

ഗുജറാത്തിലെ മെഹ്‌സാന ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക്
ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ
ചുമത്തിയിരിക്കുന്നു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ – “നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ‌വൈ‌സി)” നിർദ്ദേശം, 2016, കൂടാതെ 'ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ (സി‌ഐ‌സി) അംഗത്വത്തെക്കുറിച്ചുള്ള ആർ‌ബി‌ഐ നിർദ്ദേശങ്ങൾ - സഹകരണ ബാങ്കുകൾ ' എന്നിവ സംബന്ധിച്ച് ഭാരതീറ്റ റിസര്‍വ് ബാങ്ക് (ആർ‌ബി‌ഐ) പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ ലംഘിച്ചതിന്/അനുസരിക്കാത്തതിന് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) ന്‍റെ സെക്ഷൻ 47 എ (1) (സി) , സെക്ഷൻ 46 (4) (ഐ), കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരവും ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ (റെഗുലേഷൻ) നിയമം 2005-ലെ സെക്ഷൻ 25 (1) (iii), കൂടാതെ സെക്ഷൻ 23 (4) പ്രകാരവും ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്, ഗുജറാത്തിലെ മെഹ്‌സാന ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 മാർച്ച് 24 ലെ ഉത്തരവിലൂടെ, ആർബിഐ, 2.10 ലക്ഷം (രണ്ട് ലക്ഷത്തി പതിനായിരം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

2022 മാർച്ച് 31 വരെയുള്ള ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) നടത്തിയ നിയമപരമായ പരിശോധനാ റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട എല്ലാ കത്തിടപാടുകളും പരിശോധിച്ചതിൽ നിന്നും (i) ബാങ്കിന് നിലവിലുള്ള ഉപഭോക്താക്കളുടെ കെ‌വൈ‌സി രേഖകളുടെ അപകടസാധ്യതാ വർഗ്ഗീകരണവും കാലാനുസൃതമായ പരിഷ്കരണവും അവലോകനം ചെയ്യുന്നതിനുള്ള സംവിധാനം ഇല്ലായിരുന്നു എന്നും (ii) 2022 മാർച്ച് 31-ന് മൂന്ന് സിഐസി -കൾക്ക് വിവരങ്ങള്‍ (പ്രാമാണികമായ വിവരങ്ങള്‍ ഉൾപ്പെടെ) ബാങ്ക് സമർപ്പിച്ചിട്ടില്ല എന്നും വെളിപ്പെട്ടു. ആര്‍ബിഐ പുറപ്പെടുവിച്ചിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങളുടെ ലംഘനത്തിന്‍റെ അടിസ്ഥാനത്തിൽ, പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിയ്ക്കുവാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകി.

നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും, ബാങ്കുമായുള്ള വ്യക്തിഗതമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ബിഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2022-2023/1923

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?