കേരളത്തിലെ മിഖായേൽ ക്യാപിറ്റലൈസ് പ്രൈവറ്റ് ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
കേരളത്തിലെ മിഖായേൽ ക്യാപിറ്റലൈസ് പ്രൈവറ്റ് ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
'മാസ്റ്റർ ഡയറക്ഷൻ - നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി - നോൺ-സിസ്റ്റമിക്കലി ഇംപോർട്ടന്റ് നോൺ-ഡെപ്പോസിറ്റ് ടേക്കിംഗ് കമ്പനി (റിസർവ് ബാങ്ക്) നിർദ്ദേശങ്ങൾ, 2016', എന്നതിനൊപ്പം 'മാസ്റ്റർ ഡയറക്ഷൻ - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി-സ്കെയിൽ ബേസ്ഡ് റെഗുലേഷൻ) നിർദ്ദേശങ്ങൾ, 2023' എന്നിവയിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന്, 2025 മാർച്ച് 25 ലെ ഉത്തരവ് പ്രകാരം, ഭാരതീയ റിസർവ് ബാങ്ക്, കേരളത്തിലെ മിഖായേൽ ക്യാപിറ്റലൈസ് പ്രൈവറ്റ് ലിമിറ്റഡിന് (പ്രസ്തുത കമ്പനി ) 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ സെക്ഷൻ 58G(1)(b) യും സെക്ഷൻ 58B(5)(aa) യും ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐ.ക്ക് നൽകിയിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. അവകാശ ഓഹരി വിൽപ്പനയിലൂടെയും നിലവിലുള്ള ഓഹരി ഉടമകൾ തമ്മിലുള്ള ആന്തരിക ഓഹരി കൈമാറ്റത്തിലൂടെയും കമ്പനി നടത്തിയ ഒന്നിലധികം അലോട്ട്‌മെന്റുകളെക്കുറിച്ചുള്ളതും ഒരു സ്വതന്ത്ര ഡയറക്ടറെ നിയമിച്ചുകൊണ്ടുള്ളതുമായ അറിയിപ്പുമായി ബന്ധപ്പെട്ട കത്തിടപാടുകളിൽ, മറ്റു പലതിനൊപ്പം, ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് വെളിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് പ്രസ്തുത കമ്പനിക്ക് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള കമ്പനിയുടെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിനിടെ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ച ശേഷം, കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്ന താഴെപ്പറയുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്നും പണപ്പിഴ ചുമത്തേണ്ടതാണെന്നും ആർബിഐ കണ്ടെത്തി:
ഈ നടപടി, നിയമങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല കമ്പനി അതിന്റെ ഉപഭോക്താക്കളുമായി ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ബാധിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, കമ്പനിക്കെതിരെ ആർ.ബി.ഐ സ്വീകരിച്ചേക്കാവുന്ന മറ്റ് നടപടികൾക്ക് ഈ പണപ്പിഴ ചുമത്തൽ ഒരു മുൻ വിധിയും വരുത്തുന്നതല്ല. (പുനീത് പഞ്ചോളി) പ്രസ് റിലീസ്: 2024-2025/2487 |