RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

129257383

മഹാരാഷ്ട്ര ഹിംഗോളിയിലെ നാഗ്നാഥ് അര്‍ബന്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

 “ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 ന്‍റെ (ബി ആര്‍ ആക്ട്) വകുപ്പ് 26എ, വകുപ്പ് 56 ഉം ആയി കൂട്ടി വായിച്ച പ്രകാരം ഉള്ള വ്യവസ്ഥകള്‍ ലംഘിച്ചതിന്, 2024 ജൂലൈ 26 ലെ ഉത്തരവു പ്രകാരം മഹാരാഷ്ട്ര ഹിംഗോളിയിലെ നാഗ്നാഥ് അര്‍ബന്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി. ഐ), 1,00,000/- രൂപ (ഒരു  ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56  എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പ്രസ്തുത  ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31  മാര്‍ച്ച് 2023 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, ആര്‍.ബി.ഐ നടത്തുകയുണ്ടായി. നിയമപരമായ വ്യവസ്ഥയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളും പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍,  ബി.ആർ ആക്ടിലെ പ്രസ്തുത വ്യവസ്ഥ പാലിക്കുന്നതിൽ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത  ബാങ്കിന് നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള ബാങ്കിന്‍റെ മറുപടിയും, വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍,  അര്‍ഹമായ തുക നിക്ഷേപകരുടെ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനുമായുള്ള ഫണ്ടിലേക്ക് നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ കൈമാറ്റം ചെയ്തിട്ടില്ല എന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ  കണ്ടെത്തുകയും,  തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍  പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

 

(പുനീത് പഞ്ചോളി)  
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ് : 2024-2025/817

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?