<font face="mangal" size="3">മഹാരാഷ്ട്ര ഒസ്മാനാബാദിലെ ഒസ്മാനാബാദ് ജനതാ - ആർബിഐ - Reserve Bank of India
മഹാരാഷ്ട്ര ഒസ്മാനാബാദിലെ ഒസ്മാനാബാദ് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ 2023 ഫെബ്രുവരി 14 ലെ ശാസന പ്രകാരം ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തി
ഫെബ്രുവരി 20, 2023 മഹാരാഷ്ട്ര ഒസ്മാനാബാദിലെ ഒസ്മാനാബാദ് ജനതാ സഹകാരി ബാങ്ക് 2023 ഫെബ്രുവരി 14 ലെ ശാസന പ്രകാരം ഭാരതീയ റിസർവ് ബാങ്ക് മഹാരാഷ്ട്ര ഒസ്മാനാബാദിലെ ഒസ്മാനാബാദ് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ 1.50 ലക്ഷം രൂപയുടെ പിഴ ചുമത്തി. ഡെപ്പോസിറ്റസർ എഡ്യൂക്കേഷൻ ആൻഡ് അവെയർനെസ്സ് ഫണ്ട് പദ്ധതി 2014 നെക്കുറിച്ചുള്ള റിസർവ് ബാങ്ക് നൽികിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാതിരിയ്ക്കൽ/ ലംഘനം നടത്തിയതിനാലാണ് ഈ പിഴ. ശാസനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56 നു കീഴിലെ സെക്ഷൻ 47 (1) (സി), സെക്ഷൻ 46 (4) (i) റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ചാണ് പ്രസ്തുത പിഴ ചുമത്തിയിട്ടുള്ളത്. നിയന്ത്രണം പാലിക്കുന്നതിലെ കുറവുകൾക്കു മേലാണ് ഈ പിഴ ചുമത്തൽ. അല്ലാതെ, ബാങ്ക് അതിന്റെ ഉപഭോക്‌താക്കളുമായി നടത്തിയിട്ടുള്ള ഇടപാടുകളെടെയോ കരാറുകളെടെയോ സാധുതയെ ബാധിക്കുന്നതല്ല. പശ്ചാത്തലം 31 മാർച്ച് 2021ലെ നഷ്ടസാദ്ധ്യത കണക്കാക്കൽ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ, മറ്റു പല കാര്യങ്ങളുടെയുമൊപ്പം അവകാശികളില്ലാത്ത നിക്ഷേപത്തുക ഡെപ്പോസിറ്റസർ എഡ്യൂക്കേഷൻ ആൻഡ് അവെയർനെസ്സ് ഫണ്ടിലേക്ക് മാറ്റിയില്ലെന്ന് കണ്ടെത്തി. ഇതിനെതിരെ പിഴ ചുമത്താതിരിക്കാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ബാങ്കിന് നോട്ടിസ് അയച്ചു. ബാങ്കിന്റെ മറുപടിയും, വ്യക്തിഗത വിചാരണയിൽ ലഭിച്ച വാക്കാലുള്ള സമർപ്പിക്കലുകളൂം അടിസ്ഥാനമാക്കി മുൻപറഞ്ഞ നിർദേശ ലംഘനം തെളിഞ്ഞതായി റിസർവ് അനുമാനത്തിലെത്തുകയും, പിഴ ചുമത്തലിനെ നീതീകരിക്കുകയും ചെയ്തു. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ്: 2022-2023/1752 |