<font face="mangal" size="3">പുണെയിലെ "പുണെ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാ - ആർബിഐ - Reserve Bank of India
പുണെയിലെ "പുണെ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡി" നു മേൽ 2023 ഫെബ്രുവരി 14 ലെ ശാസന പ്രകാരം ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തി
ഫെബ്രുവരി 20, 2023 പുണെയിലെ "പുണെ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡി" 2023 ഫെബ്രുവരി 14 ലെ ശാസന പ്രകാരം ഭാരതീയ റിസർവ് ബാങ്ക് പുണെയിലെ "പുണെ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡി" നു (ബാങ്ക്) മേൽ 1.00 ലക്ഷം രൂപയുടെ പിഴ ചുമത്തി നിക്ഷേപങ്ങളുടെ പലിശയെക്കുറിച്ചുള്ള റിസർവ് ബാങ്ക് നൽികിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാതിരിയ്ക്കൽ/ ലംഘനം നടത്തിയതിനാലാണ് ഈ പിഴ. ശാസനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56 നു കീഴിലെ സെക്ഷൻ 47 (1) (സി), സെക്ഷൻ 46 (4) (i) റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ചാണ് പ്രസ്തുത പിഴ ചുമത്തിയിട്ടുള്ളത്. നിയന്ത്രണം പാലിക്കുന്നതിലെ കുറവുകൾക്കു മേലാണ് ഈ പിഴ ചുമത്തൽ. അല്ലാതെ, ബാങ്ക് അതിന്റെ ഉപഭോക്‌താക്കളുമായി നടത്തിയിട്ടുള്ള ഇടപാടുകളെടെയോ കരാറുകളെടെയോ സാധുതയെ ബാധിക്കുന്നതല്ല. പശ്ചാത്തലം 31 മാർച്ച് 2021ലെ സാമ്പത്തിക നില അടിസ്ഥാനമാക്കിയുള്ള പരിശോധനയും, നഷ്ടസാദ്ധ്യത കണക്കാക്കൽ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ മറ്റു പല കാര്യങ്ങളുടെയുമൊപ്പം റിസർവ് ബാങ്കിന്റെ സമഗ്ര നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് മരണപ്പെട്ട വ്യക്തികളുടെയോ അവരുടെ മാത്രം പേരിലുള്ള സ്ഥാപനത്തിന്റെയോ കറണ്ട് അക്കൗണ്ടിൽ ബാക്കി നിൽക്കുന്ന തുകയിന്മേൽ, ആ വ്യക്തിയുടെ മരണ ദിനം മുതൽ അക്കൗണ്ട് നിറുത്തലാക്കുന്ന ദിനം വരെയുള്ള പലിശ അവകാശികൾക്ക് കൊടുക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതായി കണ്ടെത്തി. ഇതിനെതിരെ പിഴ ചുമത്താതിരിക്കാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ബാങ്കിന് നോട്ടിസ് അയച്ചു. ബാങ്കിന്റെ മറുപടിയും, വ്യക്തിഗത വിചാരണയിൽ ലഭിച്ച വാക്കാലുള്ള സമർപ്പിക്കലുകളൂം അടിസ്ഥാനമാക്കി മുൻപറഞ്ഞ നിർദേശ ലംഘനം തെളിഞ്ഞതായി റിസർവ് അനുമാനത്തിലെത്തുകയും, പിഴ ചുമത്തലിനെ നീതീകരിക്കുകയും ചെയ്തു. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ്: 2022-2023/1755 |