പഞ്ചാബിലെ കപൂർത്തലയിലുള്ള പഞ്ചാബ് ഗ്രാമീൺ ബാങ്കിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (ബി.ആർ. ആക്ട്) വകുപ്പ് 26എ നൊപ്പം വകുപ്പ് 51(1) ചേർത്തു വായിക്കുമ്പോഴുള്ള വ്യവസ്ഥകൾ ലംഘിച്ചതിന്, 2024 ഡിസംബർ 26 ലെ ഉത്തരവ് പ്രകാരം, പഞ്ചാബിലെ കപൂർത്തലയിലുള്ള പഞ്ചാബ് ഗ്രാമീൺ ബാങ്കിന് (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 36.40 ലക്ഷം രൂപ (മുപ്പത്തിയാറ് ലക്ഷത്തി നാല്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. ബി.ആർ. ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം വകുപ്പുകൾ 46(4)(i), 51(1) ഉം ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐ.യിൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. 2023 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്), പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. നിയമപരമായ വ്യവസ്ഥകളുടെ ലംഘനം സംബന്ധിച്ച മേൽനോട്ട കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, ബി.ആർ.ആക്ടിലെ വ്യവസ്ഥകൾ പാലിയ്ക്കാത്തതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, വ്യക്തിഗത ഹിയറിങ്ങിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങൾ എന്നിവ പരിശോധിച്ചതിന് ശേഷം, മറ്റ് കാര്യങ്ങൾക്കൊപ്പം, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റം (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ.ബി.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു: അർഹമായ അവകാശികളെത്താത്ത തുകകൾ ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് നിശ്ചിത സമയത്തിനുള്ളിൽ മാറ്റുന്നതിൽ പ്രസ്തുത ബാങ്ക് പരാജയപ്പെട്ടു. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി) പത്രക്കുറിപ്പ്: 2024-2025/1809 |