<font face="mangal" size="3px">മുംബൈയിലുള്ള റായ്ഗഡ് സഹകാരി ബാങ്ക് ലിമിറ്ő - ആർബിഐ - Reserve Bank of India
മുംബൈയിലുള്ള റായ്ഗഡ് സഹകാരി ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു
മാർച്ച് 20, 2023 മുംബൈയിലുള്ള റായ്ഗഡ് സഹകാരി ബാങ്ക് ലിമിറ്റഡിന്, ഭാരതീയ സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്കിന് (എസ്എഎഫ്) കീഴിൽ നൽകിയിരിക്കുന്ന പ്രവർത്തന നിർദ്ദേശങ്ങളുടെ ലംഘനത്തിന് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ), കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കില്‍ (ആർബിഐ) നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്, മുംബൈയിലുള്ള റായ്ഗഡ് സഹകാരി ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 മാർച്ച് 16 ലെ ഉത്തരവിലൂടെ, ആർബിഐ, ₹1.00 ലക്ഷം (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. പശ്ചാത്തലം 2021 മാർച്ച് 31 വരെയുള്ള ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയും റിസ്ക് അസസ്മെന്‍റ് റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട എല്ലാ കത്തിടപാടുകളും പരിശോധിച്ചതിൽ നിന്ന്, ബാങ്ക് എസ്എഎഫ് നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി, അംഗങ്ങള്‍ക്ക് പുതിയ സ്വർണ്ണ വായ്പ അനുവദിച്ചതായി വെളിപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ, ആർബിഐ പുറപ്പെടുവിച്ച്ട്ടുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിയ്ക്കുവാന്‍ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്‍റെ രേഖാമൂലമുള്ള മറുപടി പരിഗണിച്ചതിന് ശേഷം, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ബിഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2022-2023/1892 |