<font face="mangal" size="3">തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള റെയിൻബോ ഫിനാ&# - ആർബിഐ - Reserve Bank of India
തമിഴ്നാട്ടിലെ ചെന്നൈയിലുള്ള റെയിൻബോ ഫിനാൻസ് ഇന്ത്യ ലിമിറ്റഡിന് ഭാരതീയ റിസര്വ് ബാങ്ക് സാമ്പത്തിക പിഴചുമത്തിയിരിക്കുന്നു
മെയ് 22, 2023 തമിഴ്നാട്ടിലെ ചെന്നൈയിലുള്ള റെയിൻബോ ഫിനാൻസ് ഇന്ത്യ സ്റ്റാൻഡേർഡ് അസറ്റ് പ്രൊവിഷനിംഗും ലിവറേജ് റേഷ്യോയുമായി ബന്ധപ്പെട്ട 2016 സെപ്തംബർ 01-ലെ, മാസ്റ്റർ ഡയറക്ഷൻ - നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി - നോൺ-സിസ്റ്റമിക്കൽ നിക്ഷേപങ്ങള് സ്വീകരിയ്ക്കാത്ത കമ്പനി- റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ 2016-യുമായി ബന്ധപ്പെട്ട് ഭാരതീയ റിസര്വ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, തമിഴ്നാട്ടിലെ ചെന്നൈയിലുള്ള റെയിൻബോ ഫിനാൻസ് ഇന്ത്യ ലിമിറ്റഡിന് (കമ്പനി), 2023 മെയ് 19 ലെ ഉത്തരവിലൂടെ റിസർവ് ബാങ്ക് ₹4.00 ലക്ഷം (നാല് ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിയ്ക്കുന്നു. റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ കമ്പനിയുടെ പരാജയം കണക്കിലെടുത്ത്, 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ വകുപ്പ് 58 ജി (1) (ബി), ഒപ്പം വകുപ്പ് 58 ബി (5) (എഎ) എന്നിവ പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല ഇത്, കമ്പനി അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. പശ്ചാത്തലം കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ കമ്പനിയുടെ പ്രൊഫൈൽ, റിസർവ് ബാങ്കിലേക്ക് അയയ്ക്കുന്ന എൻബിഎസ് റിട്ടേണുകൾ, കൂടാതെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റേഴ്സ് സർട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ചപ്പോള് കമ്പനി, സാധാരണ ആസ്തികൾക്കെതിരെ കണ്ടിജന്റ് പ്രൊവിഷൻ സൃഷ്ടിച്ചിട്ടില്ലെന്നും ഉയർന്ന ലിവറേജ് അനുപാതമുണ്ടെന്നും വെളിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ, റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് കമ്പനിക്ക് നോട്ടീസ് നൽകി. മേല്പ്പറഞ്ഞ കാരണം കാണിക്കല് നോട്ടീസിന് ബാങ്ക് എഴുതി തയ്യാറാക്കി നല്കിയ മറുപടിയും, നേരിട്ട് നല്കിയ വാക്കാലുള്ള സമർപ്പിക്കലുകളും റിസര്വ് ബാങ്ക് പരിശോധിയ്ക്കുകയും മുൻപറഞ്ഞ ആരോപണങ്ങള് സാധൂകരിക്കപ്പെട്ടതാണെന്നും ആയതിനാല് സാമ്പത്തികപ്പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തിലെത്തുകയും ചെയ്തു (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2023-2024/265 |