RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

129488089

തമിഴ്‌നാട്, ചെന്നൈയിലുള്ള ആർഎആർ ഫിൻകെയർ ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി

ആർ‌ബി‌ഐ പുറപ്പെടുവിച്ച 'മാസ്റ്റർ ഡയറക്ഷൻ- നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി–നോൺ-സിസ്റ്റമിക്കലി ഇംപോർട്ടന്റ് നോൺ-ഡെപ്പോസിറ്റ് ടേക്കിംഗ് കമ്പനി (റിസർവ് ബാങ്ക്) നിർദ്ദേശങ്ങൾ, 2016', ഒപ്പം 'മാസ്റ്റർ ഡയറക്ഷൻ- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി-സ്കെയിൽ ബേസ്ഡ് റെഗുലേഷൻ) നിർദ്ദേശങ്ങൾ, 2023' എന്നിവയിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന്, 2024 ഓഗസ്റ്റ് 28-ലെ ഉത്തരവ് പ്രകാരം, ആർ‌എ‌ആർ ഫിൻ‌കെയർ ലിമിറ്റഡ്, ചെന്നൈ, തമിഴ്‌നാട് (കമ്പനി) ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ₹25,000/- (ഇരുപത്തയ്യായിരം രൂപ മാത്രം) പിഴ ചുമത്തി. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ സെക്ഷൻ 58ജി യിലെ ഉപവകുപ്പ് (1) ലെ ക്ലോസ് (ബി) യിലെയും സെക്ഷൻ 58ബി യിലെ ഉപവകുപ്പ് (5) ലെ ക്ലോസ് (എഎ) യിലെയും വ്യവസ്ഥകൾ പ്രകാരം, ആർ‌ബി‌ഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഡയറക്ടർമാരുടെ നിയമന അറിയിപ്പുമായി ബന്ധപ്പെട്ട കത്തിടപാടുകളിൽനിന്ന്, മറ്റു കാര്യങ്ങൾക്കൊപ്പം, എൻ ബി എഫ് സി യുടെ മാനേജ്‌മെന്റിലെ മാറ്റത്തെക്കുറിച്ചുള്ള ആർ ബി ഐ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും വെളിപ്പെടുകയുണ്ടായി. ആർ‌ബി‌ഐ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന പരിശോധനയിലെ കണ്ടെത്തലിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് കമ്പനിക്ക് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള കമ്പനിയുടെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിൽ നൽകിയ വാക്കാലുള്ള നിവേദനങ്ങളും പരിഗണിച്ച ശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം, സ്വതന്ത്ര ഡയറക്ടർമാർ ഒഴികെ 30 ശതമാനത്തിലധികം ഡയറക്ടർമാരെ നീക്കി മാനേജ്‌മെന്റിൽ മാറ്റം വരുത്തുന്നതിന് കമ്പനി ആർ‌ബി‌ഐയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതി വാങ്ങുന്നതിൽ പരാജയപ്പെട്ടുവെന്നും, പിഴ ചുമത്തേണ്ടതുണ്ടെന്നും ആർ‌ബി‌ഐ കണ്ടെത്തി.

ഈ നടപടി നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ കമ്പനി അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ കമ്പനിക്കെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളുടെ മുൻവിധിയായുള്ളതല്ല.

(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2024-2025/1024

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?