മഹാരാഷ്ട്ര സോലാപൂരിലെ സമര്‍ഥ് സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
മഹാരാഷ്ട്ര സോലാപൂരിലെ സമര്‍ഥ് സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
“ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 ന്‍റെ (ബി ആര്‍ ആക്ട്) വകുപ്പ് 12 (2) വകുപ്പ് 56 ഉം ആയി കൂട്ടി വായിച്ച പ്രകാരം ഉള്ള വ്യവസ്ഥകള്‍ ലംഘിച്ചതിനും, “വെളിപ്പെടുത്തല്‍ മാനദണ്ഡങ്ങളും നിയമാനുസൃതവും/മറ്റുള്ളതും ആയ നിയന്ത്രണങ്ങളും – യുസിബി കൾ (UCBs)” എന്ന വിഷയത്തെ സംബന്ധിച്ച് ആര്‍ ബി ഐ (RBI) പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനും കൂടാതെ, പ്രാഥമിക (അര്‍ബന്‍) സഹകരണ ബാങ്കുകള്‍ക്കായുള്ള (യൂ സി ബി കള്‍) സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിംവര്‍ക്ക് പ്രകാരമുള്ള പ്രവര്‍ത്തനപരമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനും, 2024 സെപ്തംബര്‍ 05 ലെ ഉത്തരവു പ്രകാരം, മഹാരാഷ്ട്ര സോലാപൂരിലെ സമര്‍ഥ് സഹകാരി ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 4,50,000/- രൂപ (നാലു ലക്ഷത്തി അന്‍പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. പ്രസ്തുത ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2023 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, ആര്‍.ബി.ഐ നടത്തുകയുണ്ടായി. നിയമപരമായ വ്യവസ്ഥകളുടെ ലംഘനം, ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകളും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളും പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, പ്രസ്തുത ബാങ്കിന്, ബി.ആർ ആക്ടിലെ പ്രസ്തുത വ്യവസ്ഥകളും ആർ.ബി.ഐ നിര്‍ദ്ദേശങ്ങളും പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള ബാങ്കിന്‍റെ മറുപടിയും, വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും അധിക സമർപ്പിക്കലുകളുടെ പരിശോധനയും പരിഗണിച്ചതിന്‍ ശേഷം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെ പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പ്രസ്തുത ബാങ്ക് (1) ഏറ്റവും ഒടുവില്‍ നിര്‍ണയിക്കപ്പെട്ട സി.ആര്‍.എ.ആര്‍ (CRAR) 9 ശതമാനത്തില്‍ താഴെ ആയിരുന്നിട്ടും അതിന്‍റെ അംഗങ്ങള്‍ക്ക് ഷെയര്‍ മൂലധനം തിരികെ നല്‍കുന്നതിന് അനുവദിച്ചു, (2) നാമമാത്ര അംഗങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട നിയന്ത്രണ പരിധി ലംഘിച്ചുകൊണ്ട് വായ്പകള്‍ അനുവദിച്ചു (3) യൂ സി ബി (UCBs) കള്‍ക്കുള്ള സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിംവര്‍ക്ക് പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള പ്രവര്‍ത്തനപരമായ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ട്, നിക്ഷേപങ്ങള്‍ക്ക് ഭാരതീയ സ്റ്റേറ്റ് ബാങ്ക് നല്‍കുന്നതിനെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്തു. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി) പത്രക്കുറിപ്പ് : 2024-2025/1069 |