RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

138958539

മുംബൈയിലെ സംഖ്യ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

‘നിഷ്ക്രിയ ആസ്തികളുടെ വാങ്ങല്‍/വില്‍ക്കല്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍’ എന്ന വിഷയത്തില്‍ ആര്‍ ബി ഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 ഡിസംബര്‍ 29 ലെ ഉത്തരവു പ്രകാരം, മുംബൈയിലെ സംഖ്യ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിനു (പ്രസ്തുത കമ്പനി) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 40,000 രൂപ (നാല്‍പ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1934 ലെ റിസര്‍വ് ബാങ്ക്  ഓഫ് ഇന്‍ഡ്യ ആക്ടിലെ വകുപ്പ് 58 G യുടെ ഉപവകുപ്പ് (1) ന്‍റെ നിബന്ധന (b) യും  വകുപ്പ് 58 B യുടെ ഉപവകുപ്പ് (5) ന്‍റെ നിബന്ധന (aa) യും  തമ്മില്‍ കൂട്ടി വായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

സമ്മര്‍ദ്ദ ആസ്തികള്‍ (സ്ട്രെസ്സ്ഡ് അസ്സെറ്റ്സ്) അര്‍ഹതയില്ലാത്ത ഒരു സ്ഥാപനത്തിനെ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ട ഒരു പരാതിയുടെ പശ്ചാത്തലത്തില്‍ കമ്പനിയുടെ മേല്‍ ആര്‍ ബി ഐ നടത്തിയ  ഒരു സൂക്ഷ്മ പരിശോധനയില്‍,   ആര്‍ ബി ഐ യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതായി വെളിപ്പെട്ടു.  ഇതിന്‍റെ അടിസ്ഥാനത്തില്‍  മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ  വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത കമ്പനിക്ക്  നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള പ്രസ്തുത കമ്പനിയുടെ  മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം താഴെപ്പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ  കണ്ടെത്തുകയും,  തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

പ്രസ്തുത കമ്പനി, അര്‍ഹതയില്ലാത്ത ഒരു സ്ഥാപനത്തിന് ഒരു നിഷ്ക്രിയ ആസ്തി ഏല്‍പ്പിച്ചു നല്കി.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.

 

 

(ബ്രിജ് രാജ്)       
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ് :2025-2026/1854

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?