RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

Asset Publisher

132215520

തമിഴ് നാട് ചെന്നെയിലെ ‘സാവേരി ട്രാന്‍സ്പോര്‍ട്ട് ഫൈനാന്‍സ് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള “മാസ്റ്റര്‍ ഡയറക്ഷന്‍സ് - ഭാരതീയ റിസര്‍വ് ബാങ്ക് – (ബാങ്കിoഗ് ഇതര ഫിനാന്‍ഷ്യല്‍ കമ്പനി – നിലവാരാധിഷ്ഠിത നിയന്ത്രണം) ഡയറക്ഷന്‍സ് 2023” എന്ന വിഷയത്തിലെ ചില നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് 2025 മാര്‍ച്ച് 26 ലെ ഉത്തരവു പ്രകാരം തമിഴ് നാട് ചെന്നെയിലെ ‘സാവേരി ട്രാന്‍സ്പോര്‍ട്ട് ഫൈനാന്‍സ് ലിമിറ്റഡിനു’ (പ്രസ്തുത കമ്പനി) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 5,00,000/- രൂപ (അഞ്ചു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1934 ലെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആക്ടിലെ 58ജി(1)(ബി) വകുപ്പിനൊപ്പം 58ബി(5)(എഎ) വകുപ്പ് കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

വായ്പാ ഉടമ്പടിയില്‍ സൂചിപ്പിച്ചിട്ടുള്ള വാര്‍ഷിക പലിശ നിരക്കിനെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച കത്തിടപാടുകള്‍, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി വെളിവാക്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ അതിന്‍റെ മേല്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച്, പ്രസ്തുത കമ്പനിക്കു നോട്ടീസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത കമ്പനിയുടെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
പ്രസ്തുത കമ്പനി:

  1. വായ്പാ ഉടമ്പടിയില്‍ പലിശ നിരക്കിന്‍റെ പ്രയോഗ രീതി നിര്‍വചിച്ചിട്ടില്ല.
  2. വായ്പാ ഉടമ്പടി പ്രകാരം അറിയിച്ചിട്ടുള്ളതിനെക്കാള്‍ കൂടുതലായി പലിശ നിരക്ക് ഈടാക്കി, കൂടാതെ
  3. പലിശ നിരക്കുകളും അപകട സാധ്യതാ ക്രമീകരണത്തോടുള്ള സമീപനവും അതിന്‍റെ വെബ്സൈറ്റില്‍ പുതുക്കി ചേര്‍ത്തിട്ടില്ല.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് കമ്പനി അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ കമ്പനിക്കെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.

(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2024-2025/2515

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?