മുംബൈയിലെ ഷാഹാ ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.
|
‘നീതിയുക്തമായ പ്രവര്‍ത്തന സംഹിത' (ഫെയര്‍ പ്രാക്ടീസ് കോഡ്) എന്ന വിഷയത്തെ സംബന്ധിച്ച് ആര്‍ ബി ഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2026 ജനുവരി 02 ലെ ഉത്തരവു പ്രകാരം, മുംബൈയിലെ ഷാഹാ ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡിനു മേൽ (പ്രസ്തുത കമ്പനി) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 10,000 രൂപ (പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആക്ടിലെ 58 G (1) (b) എന്ന വകുപ്പിനൊപ്പം 58 B (5) (aa) എന്നീ വകുപ്പ് കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. പ്രസ്തുത കമ്പനിയുടെ മേലുള്ള നേരിട്ടുള്ള സൂക്ഷ്മ പരിശോധന ആര്‍.ബി.ഐ നടത്തുകയുണ്ടായി. ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും അടിസ്ഥാനത്തില്‍ ‘നീതിയുക്തമായ പ്രവര്‍ത്തന സംഹിത' യെ സംബന്ധിച്ച ആര്‍.ബി.ഐ യുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത കമ്പനിക്കു നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള പ്രസ്തുത കമ്പനിയുടെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പ്രസ്തുത കമ്പനി, നീതിയുക്തമായ പ്രവര്‍ത്തന സംഹിതയുടെ അനുവര്‍ത്തനം (കംപ്ലയന്‍സ് ഓഫ് ഫെയര്‍ പ്രാക്ടീസ് കോഡ്) കാലാനുസൃതമായി അവലോകനം ചെയ്യുന്നതിനുള്ള പദ്ധതി പ്രയോഗത്തില്‍ വരുത്തുന്നതില്‍ വീഴ്ച വരുത്തി. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് കമ്പനി അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ കമ്പനിക്കെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല. (ബ്രിജ് രാജ്) പത്രക്കുറിപ്പ് :2025-2026/1853 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: