RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

131631164

ഗുജറാത്ത് മെഹ്സാനയിലെ ‘ശ്രീ ലക്ഷ്മി മഹിളാ സഹകാരി ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

പ്രാഥമിക (അര്‍ബന്‍) സഹകരണ ബാങ്കുകളുടെ (യൂ സി ബി കള്‍)  മറ്റ് ബാങ്കുകളിലുള്ള  നിക്ഷേപങ്ങളുടെ ക്രമീകരണം (പ്ലേയ്സ്മെന്‍റ്)”   നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (‌കെ വൈ സി)’ , കൂടാതെ സഹകരണ ബാങ്കുകളുടെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളിലുള്ള (സി ഐ സി ) അംഗത്വംഎന്നതുംആയ വിഷയങ്ങളെ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങള്‍  പലിക്കാത്തതിന്, 2024 ഡിസംബര്‍ 13 ലെ ഉത്തരവു പ്രകാരം ഗുജറാത്ത്  മെഹ്സാനയിലെ ‘ശ്രീ ലക്ഷ്മി മഹിളാ സഹകാരി  ബാങ്ക് ലിമിറ്റഡിനു’ (പ്രസ്തുത ബാങ്ക്)  മേൽ ഭാരതീയ റിസര്‍വ്  ബാങ്ക് (ആർ.ബി.ഐ), 1,60,000/- രൂപ (ഒരു ലക്ഷത്തി അറുപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56  എന്നീ വകുപ്പുകളും  2005 ലെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് (റെഗുലേഷന്‍) ആക്ടിലെ വകുപ്പ് 25ഉംകൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പ്രസ്തുത ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31  മാര്‍ച്ച് 2023 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, ആര്‍.ബി.ഐ നടത്തുകയുണ്ടായി. ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകളും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളും പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍,  മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടീസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍,  താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ  കണ്ടെത്തുകയും,  തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

പ്രസ്തുത ബാങ്ക്:

  1. പ്രുഡെന്‍ഷ്യല്‍ ഇന്‍റര്‍-ബാങ്ക് കൌണ്ടര്‍ പാര്‍ട്ടി എക്സ്പോഷര്‍ പരിധി പാലിക്കുന്നതില്‍ വീഴ്ച് വരുത്തി.
  2. ചില നിശ്ചിത അക്കൌണ്ടുകളില്‍ കൃത്യമായ ഉപഭോക്‍ത്രു ജാഗ്രത പാലിക്കുന്നതില്‍  വീഴ്ച് വരുത്തി.
  3.  ഉപഭോക്താക്കളുടെ ‌കെ വൈ സി  വിവരങ്ങള്‍ സെന്‍ട്രല്‍ ‌കെ വൈ സി  റെക്കാർഡ്‌സ് രെജിസ്ട്രിയില്‍  (സി കെ വൈ സി ആര്‍) , നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ , അപ്‌ഡേറ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തി.
  4. വായ്പ സ്വീകര്‍ത്താക്കളുടെ വായ്പാസംബന്ധമായ വിവരങ്ങള്‍ നാലു    സി ഐ സി കളില്‍ ഒന്നിനെങ്കിലും സമര്‍പ്പിക്കുന്നതില്‍  വീഴ്ച് വരുത്തി.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.

 

(പുനീത് പഞ്ചോളി) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2025-2026/1766

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?