ഗുജറാത്ത് മോർബിയിലെ ശ്രീ മോർബി നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
‘പ്രൈമറി (അർബൻ) സഹകരണ ബാങ്കുകൾ (യുസിബികൾ) മറ്റ് ബാങ്കുകളിൽ പണം നിക്ഷേപിക്കൽ’ എന്ന വിഷയത്തിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2023 നവംബർ 30 ലെ ഉത്തരവു പ്രകാരം ഗുജറാത്ത് മോർബിയിലെ ശ്രീ മോർബി നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ (പ്രസ്തുത ബാങ്ക്) ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 50,000/- രൂപ (അൻപതിനായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ച് വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. പശ്ചാത്തലം പ്രസ്തുത ബാങ്കിൻ്റെ 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർ.ബി.ഐ നടത്തിയ നിയമപരമായ പരിശോധന, പരിശോധനാ റിപ്പോർട്ട്, റിസ്ക് അസസ്മെൻ്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട കത്തിടപാടുകൾ എന്നിവയുടെ പരിശോധനയിൽ, മറ്റു പലതിന്റെയും കൂട്ടത്തിൽ പ്രസ്തുത ബാങ്ക് പ്രുഡൻഷ്യൽ ഇൻ്റർ-ബാങ്ക് കൌണ്ടർപാർട്ടി എക്സ്പോഷർ പരിധി ലംഘിച്ചുവെന്ന് വെളിപ്പെട്ടു. തൽഫലമായി, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് എന്തുകൊണ്ട് പിഴ ചുമത്താൻ പാടില്ല എന്നതിന് കാരണം കാണിക്കാൻ ഉപദേശിച്ച് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് അയച്ചു. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിൻ്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിൻ്റെ കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. (യോഗേഷ് ദയാൽ) പത്രക്കുറിപ്പ്: 2023-2024/1529 |