RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78529042

മഹാരാഷ്ട്ര നാസിക്കിലെ ശ്രീ സമർഥ് സഹകാരി ബാങ്ക് ലിമിറ്റ ഡിനു മേൽ 2023 ഫെബ്രുവരി 14 ലെ ശാസന പ്രകാരം ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തി

ഫെബ്രുവരി 20, 2023

മഹാരാഷ്ട്ര നാസിക്കിലെ ശ്രീ സമർഥ് സഹകാരി ബാങ്ക് ലിമിറ്റ
ഡിനു മേൽ 2023 ഫെബ്രുവരി 14 ലെ ശാസന പ്രകാരം ഭാരതീയ
റിസർവ് ബാങ്ക് പിഴ ചുമത്തി

2023 ഫെബ്രുവരി 14 ലെ ശാസന പ്രകാരം ഭാരതീയ റിസർവ് ബാങ്ക് മഹാരാഷ്ട്ര നാസിക്കിലെ ശ്രീ സമർഥ് സഹകാരി ബാങ്ക് ലിമിറ്റ ഡിനു (ബാങ്ക്) മേൽ 50,000.00 രൂപയുടെ പിഴ ചുമത്തി. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽികിയിട്ടുള്ള, യു .സി.ബി. യുടെയും അവയുടെ ഡയറക്റ്റർ ബോർഡിന്റെയും എക്സ്പോഷർ മാനദണ്ഡങ്ങളുടെയും നിയമാനുസൃതമായ /മറ്റു നിയന്ത്രണങ്ങളുടെയും പാലിക്കാതിരിയ്ക്കൽ/ ലംഘനം നടത്തിയതിനാലാണ് ഈ പിഴ. ശാസനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56 നു കീഴിലെ സെക്ഷൻ 47 (1) (സി), സെക്ഷൻ 46 (4) (i) റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ചാണ് പ്രസ്തുത പിഴ ചുമത്തിയിട്ടുള്ളത്.

നിയന്ത്രണം പാലിക്കുന്നതിലെ കുറവുകൾക്കു മേലാണ് ഈ പിഴ ചുമത്തൽ. അല്ലാതെ, ബാങ്ക് അതിന്റെ ഉപഭോക്‌താക്കളുമായി നടത്തിയിട്ടുള്ള ഇടപാടുകളെടെയോ കരാറുകളെടെയോ സാധുതയെ ബാധിക്കുന്നതല്ല.

പശ്ചാത്തലം

31 മാർച്ച് 2022ലെ നഷ്ടസാദ്ധ്യത കണക്കാക്കൽ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ, മറ്റു പല കാര്യങ്ങളുടെയുമൊപ്പം റിസർവ് ബാങ്കിന്റെ സമഗ്ര നിർദേശങ്ങൾ ലംഘിച്ചുകൊണ്ട്, ബാങ്കിന്റെ ഡയറക്ടറിന്റെ ബന്ധുവിന് നൽകിയ വായ്‌പ പുതുക്കിയതായി കണ്ടെത്തി.

ഇതിനെതിരെ പിഴ ചുമത്താതിരിക്കാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ബാങ്കിന് നോട്ടിസ് അയച്ചു.

ബാങ്കിന്റെ മറുപടിയും, വ്യക്തിഗത വിചാരണയിൽ ലഭിച്ച വാക്കാലുള്ള സമർപ്പിക്കലുകളൂം അടിസ്ഥാനമാക്കി മുൻപറഞ്ഞ നിർദേശ ലംഘനം തെളിഞ്ഞതായി റിസർവ് അനുമാനത്തിലെത്തുകയും, പിഴ ചുമത്തലിനെ നീതീകരിക്കുകയും ചെയ്തു.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2022-2023/1754

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?